അജ്‍ഞാതസംഘം കാർ അടിച്ചുതകർത്തു

വെഞ്ഞാറമൂട്: വീടിനുമുന്നിൽ പാർക്ക് ചെയ്ത കാർ അജ്‍ഞാതസംഘം അടിച്ചുതകർത്തു. കുറ്റിമൂട് ബാലൻപച്ച എസ്റ്റേറ്റ് മുക്ക് ആതിര ഭവനിൽ ആതിര സുനിലി​െൻറ വീടിനുമുൻവശത്ത് പാർക്കുചെയ്ത വാഹനമാണ് തകർക്കപ്പെട്ടത്. മൂന്നാം തവണയാണ് വീടിനുനേെര ആക്രമണം നടക്കുന്നത്. കഴിഞ്ഞദിവസം രാത്രി 12നാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം കാറി​െൻറ ചില്ലുകൾ എറിഞ്ഞുതകർക്കുകയും ഹെൽമറ്റ് കൊണ്ട് മുൻഭാഗത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്യുകയായിരുന്നു. സംഭവം വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ താമസിക്കുന്ന ആതിരയുടെ സഹോദരിയുടേതാണ് കാർ. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെടുന്നതാണ് കണ്ടത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാത്രി വീട്ടിൽ പാർക്കു ചെയ്ത ബൈക്ക് അടിച്ചുതകർക്കുകയും ഏപ്രിൽ എട്ടിന് വീടി​െൻറ ചില്ല് തകർക്കുകയും ചെയ്തിരുന്നു. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. അക്രമം തുടർന്നപ്പോഴാണ് വീടിനുമുന്നിൽ കാമറ സ്ഥാപിച്ചത്. നാലുപേർ രണ്ടു ബൈക്കുകളിൽ എത്തുന്നതും പിന്നിലിരുന്ന് സഞ്ചരിച്ച ഹെൽമറ്റ് ധാരികൾ കാറിനുനേരേ അക്രമം നടത്തുന്നതും ദൃശ്യത്തിലുണ്ട്. photo Car Balanpacha
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.