റോഡുപണി സമയബന്ധിതമായി പൂർത്തിയാക്കണം^ മന്ത്രി

റോഡുപണി സമയബന്ധിതമായി പൂർത്തിയാക്കണം- മന്ത്രി തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പി​െൻറ നിർമാണേജാലി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പ് ദക്ഷിണമേഖല എൻജിനീയർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൺസൂണിൽ ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 15വരെ റോഡുകളുടെ ടാറിങ് നടത്തരുത്. ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തേണ്ട പണിയുടെ വിശദ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടിയിലേക്ക് നീങ്ങണമെന്നും സെപ്റ്റംബറോടെ നിർമാണം ആരംഭിച്ച് ഡിസംബറോടെ പൂർത്തിയാക്കാൻ പദ്ധതി തയാറാക്കണമെന്നും മന്ത്രി എൻജിനീയർമാരോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.