വി.എച്ച്.എസ്​.സിയെ തകർക്കരുത് ^കെ.എസ്​.ടി.യു

വി.എച്ച്.എസ്.സിയെ തകർക്കരുത് -കെ.എസ്.ടി.യു തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ദേശീയ നൈപുണിക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതി​െൻറ മറവിൽ സംസ്ഥാനത്തെ വി.എച്ച്.എസ്.സി വിദ്യാലയങ്ങൾ തകർക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 389 വി.എച്ച്.എസ്.സി വിദ്യാലയങ്ങളിൽ 66 എണ്ണത്തിലാണ് എൻ.എസ്.ക്യു.എഫ് അനുസരിച്ചുള്ള പാഠ്യപദ്ധതി നടപ്പാക്കുന്നത്. വി.എച്ച്.എസ്.സികളിൽ 35 കോഴ്സുകളാണ് നിലവിലുള്ളത്. എന്നാൽ എൻ.എസ്.ക്യു.എഫ് പദ്ധതി പ്രകാരം 12 കോഴ്സുകൾ മാത്രമാണുള്ളത്. 630 മണിക്കൂറുകൾ പഠിപ്പിക്കേണ്ട സ്ഥാനത്ത് 300 മണിക്കൂറായി ചുരുങ്ങുകയുമാണ്. ധൃതിപിടിച്ചുള്ള ഈ തീരുമാനം വിദ്യാഭ്യാസ മേഖലയിൽ വലിയ ആശങ്ക ഉണ്ടാക്കുമെന്നും വി.എച്ച്.എസ്.സി വിദ്യാലയങ്ങൾ തകരാൻ ഇടവരുമെന്നും പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.