കോർപറേഷൻ സ്വാപ്​ ഷോപ്പിലേക്ക്​ ടി.വിയും ഡിന്നർ സെറ്റും

തിരുവനന്തപുരം: കോർപറേഷൻ നടത്തിവരുന്ന 'ഹരിതവിസ്മയ അനന്തപുരി' ബോധവത്കരണ സന്ദേശ യാത്രയോടൊപ്പം സഞ്ചരിക്കുന്ന സ്വാപ് ഷോപ്പിലേക്കുള്ള ശേഖരണവാഹനത്തിലേക്ക് വെങ്ങാനൂർ വാർഡിൽനിന്ന് ടി.വിയും ഡിന്നർ സെറ്റും ഉൾെപ്പടെ നിരവധി സാധനങ്ങൾ ലഭിച്ചു. മാലിന്യപരിപാലനം, ജലസംരക്ഷണം, ഹരിതചട്ടം, പകർച്ചപ്പനി പ്രതിരോധം, സ്വാപ് ഷോപ്പ് എന്നിവയുടെ പ്രചാരണാർഥം ഏപ്രിൽ 18നാണ് 'ഹരിതവിസ്മയ അനന്തപുരി' ആരംഭിച്ചത്. കോർപറേഷനും മാജിക് അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പത്. ഹരിതസേന പ്രവർത്തകർ അവതരിപ്പിക്കുന്ന തെരുവ് നാടകവും മാജിക് അക്കാദമിയിലെ മെജീഷ്യന്മാർ അവതരിപ്പിക്കുന്ന മാജിഷോയുമാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാപ് ഷോപ്പിലേക്കുള്ള സാധനങ്ങൾ ശേഖരിക്കുന്നതിന് ഒരുവാഹനവും ഇതോടൊപ്പം സഞ്ചരിക്കുന്നുണ്ട്. തങ്ങൾക്ക് ആവശ്യമില്ലാത്തതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ വസ്തുക്കൾ എല്ലാ വീട്ടിലുമുണ്ടാകും. ഇവ ശേഖരിച്ച് അർഹരായവർക്ക് കൈമാറുന്നതിനുള്ള സംരംഭമാണ് സ്വാപ്ഷോപ്പ്. പഴയ ഇലക്ട്രിക് / ഇലക്േട്രാണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, കളിക്കോപ്പുകൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, പഠനോപകരണങ്ങൾ മുതലായവ സ്വാപ് ഷോപ്പിലേക്ക് കൈമാറാം. ഉപയോഗക്ഷമമായ വസ്തുക്കൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. വസ്ത്രങ്ങൾ കൈമാറുന്നവർ അലക്കി തേച്ച് കൈമാറേണ്ടതാണ്. സ്വാപ്ഷോപ്പിലേക്ക് സാധനങ്ങൾ കൈമാറുന്നതിനായി പ്ലാസ്റ്റിക്, നോൺ വോവൻ പോളീെപ്രാപ്പലീൻ ക്യാരിബാഗുകൾ ഉപയോഗിക്കരുത്. നഗരത്തിലെ 100 വാർഡിലും പര്യടനം പൂർത്തിയാക്കി 22ന് വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർ വൈസർമാർ, േപ്രാജക്ട് സെക്രേട്ടറിയറ്റ് പ്രതിനിധി, ഹരിതസേന പ്രവർത്തകർ എന്നിവർ യാത്രയിൽ അംഗങ്ങളാണ്. വിഴിഞ്ഞം മേഖലയിലെ വെങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം വാർഡുകളിൽ നൽകിയ സ്വീകരണ പരിപാടികളിൽ കൗൺസിലർമാരായ പി. സന്തോഷ്കുമാർ, സി. ഓമന, ഡബ്ല്യു. ഷൈനി, അദാനി ഫൗണ്ടേഷൻ ചീഫ് പി.എൻ.ആർ. ചൗധരി, ജനമൈത്രി പൊലീസ് എസ്.എച്ച്.ഒ പി. രതീഷ്, വിഴിഞ്ഞം സോണൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അശോക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിനു എസ്. ദാസ്, രാജി വി.എസ്, യു. റഹീംഖാൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.