വിദ്യാർഥികളുടെ അഭിരുചിയനുസരിച്ച പഠനം അനിവാര്യം ^വി.എസ്​. ശിവകുമാർ

വിദ്യാർഥികളുടെ അഭിരുചിയനുസരിച്ച പഠനം അനിവാര്യം -വി.എസ്. ശിവകുമാർ തിരുവനന്തപുരം: വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പഠനസംവിധാനം അനിവാര്യമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. കരിയർ ഗൈഡൻസ് ആൻറ് അഡോളസൻറ് കൗൺസലിങ് സെല്ലി​െൻറ ഫോക്കസ് പോയൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകജാലക സംവിധാനത്തിലൂടെ തങ്ങളുടെ കുട്ടിക്ക് അഭികാമ്യമായ വിഷയം തെരെഞ്ഞെടുത്ത് അപേക്ഷിക്കാൻ കഴിയുന്നരീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഒരുപരിധിവരെ വിദ്യാർഥികളുടെ ഭാവിയെ നിശ്ചയിക്കുന്ന ഒരു ഘട്ടമാണിത്. വിദ്യാർഥികളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിഷയം തെരെഞ്ഞെടുക്കുന്നതോടുകൂടി വിദ്യാഭ്യാസ സമ്പ്രദായത്തിലും സമൂലമായ മാറ്റംവരുത്താൻ കരിയർ ഗൈഡൻസ് ആൻറ് അഡോളസൻറ് കൗൺസലിങ് സെല്ലി​െൻറ ഫോക്കസ് പോയൻറിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം റീജനൽ ഡെപ്യൂട്ടി ഡയറക്ടർ നാരായണി ടീച്ചർ അധ്യക്ഷത വഹിച്ചു. ജോയിൻറ് കോഓഡിനേറ്റർ ശ്രീകല, സീനിയർ അസിസ്റ്റൻറ് പോൾ, ശോഭാ റാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.