കണ്ണനല്ലൂർ: കൊള്ള ലാഭമില്ലാതെ കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽപനനടത്തുന്ന സഹകരണനീതി മെഡിക്കൽ സ്റ്റോറുകൾ സാധാരണക്കാർക്ക് ആശ്രയവും ആശ്വാസവുമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തൃക്കോവിൽവട്ടം പഞ്ചായത്ത് റസിഡൻറ്സ് വെൽഫെയർ സഹകരണസംഘം മുഖത്തലയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആദ്യ വിൽപന നടത്തി. എൻ. അഴകേശൻ, നാസിമുദ്ദീൻ ലബ്ബ, ആർ. പ്രസന്നൻ, പ്രവീൺ ദാസ്, മോഹനൻ പോറ്റി, ബിജു, രാധാകൃഷ്ണൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.