വാഗ്​ദാനം വെറു​െതയായി; ​പോസ്​റ്റ്​ ഒാഫിസ്​ വാടക​െക്കട്ടിടത്തിൽ തന്നെ

കുന്നിക്കോട്: സ്വന്തമായി സര്‍ക്കാര്‍ വക ഭൂമിയുണ്ടെങ്കിലും കുന്നിക്കോട് പോസ്റ്റ് ഒാഫിസ് പ്രവര്‍ത്തിക്കുന്നത് സ്വകാര്യ കെട്ടിടത്തില്‍. ടൗണിലെ സര്‍ക്കാര്‍ വക ഭൂമിയില്‍ പോസ്റ്റ് ഒാഫിസ് കെട്ടിടം നിർമിക്കുമെന്ന വാഗ്ദാനം ജലരേഖയായി. പ്രതിമാസം ആയിരക്കണക്കിന് രൂപ മുടക്കി സ്വകാര്യ കെട്ടിടത്തിലാണ് ഒാഫിസി​െൻറ പ്രവര്‍ത്തനം. പുനലൂര്‍ ഹെഡ് പോസ്റ്റ് ഒാഫിസി​െൻറ കീഴിലുള്ള കുന്നിക്കോട് പോസ്റ്റ് ഒാഫിസ് സ്ഥിതിചെയ്തിരുന്ന കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലെത്തിയതോടെയാണ് അഞ്ച് വര്‍ഷം മുമ്പ് വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. കേന്ദ്ര സർക്കാറി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുമെന്ന ഉറപ്പിന്മേലായിരുന്നു നടപടി. പുതിയ പോസ്റ്റ് ഒാഫിസിനായി രൂപരേഖയും തയാറായിട്ടുണ്ട്. എന്നാല്‍, പദ്ധതി എന്ന് നടപ്പാകുമെന്നോ ഫണ്ട് വിഹിതത്തെ പറ്റിയോ ഉദ്യോഗസ്ഥര്‍ക്ക് അറിവില്ല. ടൗണ്‍ മധ്യത്തിലെ കെട്ടിടത്തിന് ചുറ്റും മാലിന്യം കുന്നുകൂടിയിരുന്നു. ജനങ്ങളുടെ പരാതിയെതുടര്‍ന്ന് അത് നീക്കം ചെയ്തു. തുടർന്ന്, ചുറ്റുമതിൽ നിർമിക്കുക മാത്രമാണ് അഞ്ച് വര്‍ഷത്തിനിടയിലുണ്ടായ ഏക പ്രവര്‍ത്തനം. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇപ്പോൾ പോസ്റ്റ് ഒാഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. വിളക്കുടി, തലവൂര്‍, മേലില എന്നീ പ്രദേശങ്ങളില്‍നിന്നുള്ള ആളുകളാണ് കുന്നിക്കോട് പോസ്റ്റ് ഒാഫിസിനെ ആശ്രയിക്കുന്നത്. പുതിയ രൂപരേഖ അനുസരിച്ച് പണി കഴിപ്പിക്കുന്ന കെട്ടിടം അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ ആയിട്ടും പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.