കൊട്ടിയം: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടക്കാതിരുന്ന സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് ഒടുവിൽ ശാപമോക്ഷമാകുന്നു. കൊട്ടിയം പൊലീസ് സ്റ്റേഷനടുത്ത് കെ.ഐ.പി വിട്ടുകൊടുത്ത സ്ഥലത്ത് ആധുനികസൗകര്യങ്ങളോടെ ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയ തഴുത്തല വില്ലേജ് ഓഫിസ് കെട്ടിടത്തിനാണ് ശാപമോക്ഷമാകുന്നത്. 11നാണ് കെട്ടിടത്തിെൻറ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടകനും സ്ഥലം എം.എൽ.എയായ മന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയുമായാണ് ചടങ്ങ് നിശ്ചയിച്ചത്. ഉദ്ഘാടകൻ ആരാവണമെന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭിന്നാഭിപ്രായമാണ് മാസങ്ങളോളം ചടങ്ങ് വൈകാൻ കാരണമായതായി പറയുന്നത്. നിർമിതികേന്ദ്രത്തിനായിരുന്നു കെട്ടിടത്തിെൻറ നിർമാണചുമതല. തഴുത്തല വൈദ്യശാല ജങ്ഷനിലെ വാടകകെട്ടിടത്തിെൻറ ഒന്നാംനിലയിലാണ് അസൗകര്യങ്ങളുടെ നടുവിൽ വില്ലേജ് ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ വില്ലേജ് ഒാഫിസറുമില്ല. സർവിസിലുണ്ടായിരുന്ന വില്ലേജ് ഓഫിസർ വിരമിച്ചശേഷം പകരക്കാരനെ നിയമിച്ചിട്ടില്ല. പള്ളിമൺ വില്ലേജ് ഓഫിസർക്കാണ് തഴുത്തല വില്ലേജിെൻറ അധികചുമതല നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.