കൊല്ലം: വരുമാനം ഉറപ്പാക്കൽ പദ്ധതിപ്രകാരം ജില്ലയിൽ 2017--18 വർഷം 592 കയർ സംഘം തൊഴിലാളികൾക്കായി കയർ വികസന വകുപ്പ് മുഖേന സർക്കാർ 1,01,58,788 രൂപ നൽകി. 300 രൂപയാണ് ഇവർക്ക് നിശ്ചയിച്ചിട്ടുള്ള പ്രതിദിന കൂലി. ഇതിൽ 110 രൂപ സർക്കാർ വിഹിതവും 190 രൂപ സംഘം വിഹിതവുമാണ്. ആകെ 92,532 തൊഴിൽ ദിനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ എട്ട് കയർ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കും വേണ്ടി 34.11 ലക്ഷം അനുവദിച്ചു. െപ്രാഡക്ഷൻ ആൻഡ് മാർക്കറ്റിങ് ഇൻസെൻറിവ് (പി.എം.ഐ) പദ്ധതി പ്രകാരം 42 സംഘങ്ങൾക്കായി ആകെ 31.45 ലക്ഷവും മാനേജീരിയൽ സബ്സിഡി ഇനത്തിൽ 67 സംഘങ്ങൾക്കായി 24.51 ലക്ഷവും നൽകി. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനുമായി പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിൽ 76 സംഘങ്ങൾക്കായി 125.59 ലക്ഷം പ്രവർത്തന മൂലധന ഗ്രാൻഡ് അനുവദിച്ചു. കഴിഞ്ഞ ഓണക്കാലത്ത് 16 സ്റ്റാളുകൾവഴി 55,37,946 രൂപയുടെ കയർ ഉൽപന്നങ്ങൾ വിറ്റഴിച്ചു. ഗ്രാമീണ മേഖലയിലെ ജലാശയങ്ങൾ, റോഡുകൾ തുടങ്ങിയവ കയർ ഭൂവസ്ത്രം വിതാനിച്ച് സംരക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ ജില്ലയിൽ സജീവമായി. ഇതിനായി 14,96,11,020 രൂപയുടെ ധാരണാപത്രം ഒപ്പുെവച്ച് തുടർപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗാർഹിക പാചക വാതക അദാലത് കൊല്ലം: ജില്ലയിലെ ഗാർഹിക പാചക വാതക ഉപഭോക്താക്കളുടെ പരാതി പരിഹാര അദാലത് 23ന് വൈകീട്ട് മൂന്നിന് അഡീഷനൽ ജില്ലാ മജിസ്േട്രറ്റിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. ഓയിൽ കമ്പനി പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് 19 വരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസർക്ക് പരാതികൾ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.