കൊണ്ടുപോയവർ മടക്കി നൽകുന്നില്ല; ആംബുലൻസ്​ ഇല്ലാതെ പത്തനാപുരം സി.എച്ച്.സി

പത്തനാപുരം: കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ ആറ് മാസമായി ആംബുലന്‍സില്ല. നവംബര്‍ മുതല്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്ത അത്യാഹിത വാഹനം ഇതുവരെ തിരിച്ചെത്തിച്ചിട്ടില്ലാത്തതാണ് കാരണം. സി.എച്ച്.സിയിലെത്തുന്ന രോഗികളെ ഇരട്ട വാടക നല്‍കി സ്വകാര്യ ആംബുലന്‍സുകളിലാണ് ഇപ്പോൾ മറ്റ് ആശുപത്രികളിലെത്തിക്കുന്നത്. 2017 നവംബറില്‍ ശബരിമല സീസണി​െൻറ ഭാഗമായാണ് ആംബുലന്‍സ് ആരോഗ്യവകുപ്പ് പത്തനാപുരത്ത് നിന്ന് കൊണ്ടുപോയത്. തുടര്‍ന്ന് ജനുവരി അവസാനത്തോടെ തിരികെ എത്തിച്ച വാഹനം ഒരാഴ്ചക്കകം കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ ആംബുലന്‍സ് തകരാറിലായതാണ് കാരണമായി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തോട്ടം തൊഴിലാളികളും ആദിവാസികളും മലയോരകര്‍ഷകരും അടക്കം നിരവധിയാളുകളാണ് പത്തനാപുരം സി.എച്ച്.സിയെ ആശ്രയിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്തി​െൻറ നിയന്ത്രണത്തിലുള്ള വാഹനത്തെപ്പറ്റി പഞ്ചായത്ത് അധികൃതര്‍ക്ക് പോലും ഇപ്പോള്‍ വ്യക്തമായ ധാരണയില്ല. നാല് വര്‍ഷം കട്ടപ്പുറത്തായിരുന്ന വാഹനം ഒരു വര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കിയത്. ലക്ഷങ്ങൾ മുടക്കിയാണ് അത്യാധുനികസംവിധാനങ്ങളോടുകൂടിയ ആംബുലൻസ് വാങ്ങിയത്. കിഴക്കൻമേഖലയിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ ആംബുലൻസാണിത്. സ്വകാര്യ ആംബുലൻസുകാരെ സഹായിക്കാനാണ് ഈ ശ്രമമെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.