കുണ്ടറയുടെ കാൽപ്പന്ത് മോഹത്തിന് വീണ്ടും ചിറകുവെക്കുന്നു

കുണ്ടറ: കുണ്ടറയുടെ കാൽപന്ത് മോഹത്തിന് വീണ്ടും ചിറകുവെക്കുന്നു. നിരവധി പ്രതിഭകളെ വാർത്തെടുത്ത അലിൻഡ് ടീം, അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ഇളമ്പള്ളൂർ ഫുഡ്ബാൾ അസോസിയേഷൻ, കുണ്ടറ ബ്ലാസ്റ്റേഴ്സ് അക്കാദമി എന്നിവ ചേർന്നാണ് നാടി​െൻറ കാൽപ്പന്ത് ചരിത്രത്തിലേക്ക് വീണ്ടും പണ്ടുതട്ടാനൊരുങ്ങുന്നത്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ താൻ മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഇടം' പദ്ധതിയിൽ ഉൾപ്പെടുത്തി കുണ്ടറക്ക് ദേശീയ നിലവാരത്തിലുള്ള കളിക്കളം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കുണ്ടറ ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ തുടക്കവും സൗഹൃദ ഫുട്ബാൾ മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇതിനായി അലിൻഡ് മൈതാനം ദേശീയ നിലവാരത്തിൽ പുനർനിർമിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ അലിൻഡ് ഫുട്ബാൾ താരം ഹരിദാസനെ മന്ത്രി പൊന്നാടയണിയിച്ചാദരിച്ചു. ക്യാമ്പ് കോ ഒാഡിനേറ്റർ ശങ്കർ, റോട്ടറി ഗവർണർ ജോൺ ഡാനിയേൽ, എജീസ് മുൻതാരം രമേശ്, കെ.എസ്.ഇ.ബി. മുൻതാരം ജറോം, സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ മാസം 25 മുതൽ അക്കാദമിയുടെ കീഴിൽ 200 കുട്ടികൾക്ക് പരിശീലനം തുടങ്ങിയിരുന്നു. കെ.എസ്.ഇ.ബിയുടെ പരിശീലകൻ പി.ബി. രമേശ്, ടൈറ്റാനിയം ഫുട്ബാൾ താരം ആർ. രാജീവ്, റിയാസ്, ജെറോം, ഫിറോസ്, നിജോ, അതുൽ, അഭിനന്ദ് തുടങ്ങി 10 പരിശീലകരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.