കാവനാട്: അയൽ വീട്ടുകാരെ ആക്രമിച്ചയാളെ പിടികൂടാൻ ആറ്റുവാതുരുത്ത് ഫാത്തിമാ തുരുത്തിലെത്തിയ എസ്.ഐയെയും എ.എസ്.ഐയെയും പ്രതി കായലിൽ തള്ളിയിട്ടു. തുടർന്ന്, കായലിലേക്ക് ചാടി രക്ഷെപ്പട്ട ഫാത്തിമാ ഐലൻഡിൽ ജിജോയെ (30) എ.സി.പിയുടെ നേതൃത്വത്തിൽ എ.ആർ ക്യാമ്പിൽനിന്ന് കൂടുതൽ പൊലീസ് സംഘമെത്തിയാണ് കീഴ്പ്പെടുത്തിയത്. പ്രതിയുമായി നടന്ന മൽപ്പിടിത്തത്തിനിടെ കായലിൽ വീണ് പരിേക്കറ്റത് ശക്തികുളങ്ങര എസ്.ഐ ഫയാസ്, എ.എസ്.ഐ എസ്. അനിൽകുമാർ എന്നിവർക്കാണ്. പൊലീസ് പറയുന്നത്: ഫാത്തിമാ ഐലൻഡിലിൽ ദിലീപിെൻറ വീട് ഞായറാഴ്ച രാവിലെ ജിജോ ആക്രമിച്ചിരുന്നു. വൈകീട്ട് നാേലാടെ വീണ്ടുമെത്തി വീട് അടിച്ചുതകർത്തു. തിങ്കളാഴ്ച വൈകീട്ട് വീണ്ടും ആക്രമണത്തിന് ഒരുങ്ങിയതോടെ നാലംഗ കുടുംബം അഭയം തേടി ശക്തികുളങ്ങര സ്റ്റേഷനിലെത്തി. തുടർന്ന്, എസ്.ഐയും അഞ്ച് പൊലീസുകാരും വൈകീട്ട് 6.15 ഓടെ ഫാത്തിമാ ഐലൻഡിൽ എത്തി. പൊലീസ് എത്തിയതറിഞ്ഞ് ഒരു വിഭാഗം സംഘടിച്ചെത്തി തടഞ്ഞു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ പൊലീസ് സംഘം ജിജോയുടെ ഒളികേന്ദ്രത്തിലെത്തി. പൊലീസിനെ കണ്ടപാടെ ജിജോ കായലിലേക്ക് ഇറങ്ങി. പിടിക്കാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ ഫയാസിനെയും എ.എസ്.ഐയെയും മൂന്ന് തവണ കായലിലേക്ക് തള്ളിയിടുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജിജോയുടെ ആക്രമണത്തിനിരയായ നാലംഗ കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.