പോരുവഴി ബാങ്ക്​ തട്ടിപ്പ്​ : ​ തട്ടിപ്പ് ഭരണസമിതിയുടെയും സഹകരണവകുപ്പി​െൻറയും അറിവോടെയെന്ന്​ സൂചന

*പണം നഷ്ടമായ വിവരം പറയാതെ നിക്ഷേപകന് പാസ് ബുക്കിൽ വ്യാജ പതിവ് നടത്തിയെന്ന് ആക്ഷേപം *േരഖകൾ മാധ്യമത്തിന് ശാസ്താംകോട്ട: പോരുവഴി സഹകരണബാങ്കിലെ നിക്ഷേപകരുടെ ഒരു കോടിയോളം രൂപയും സ്വർണപ്പണയങ്ങളും തിരിമറി നടത്തിയ സംഭവത്തിൽ ബാങ്കി​െൻറ ഭരണസമിതിക്കും ഒാഡിറ്റിന് എത്തുന്ന സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സൂചന. ഭരണസമിതിയിലെ പ്രമുഖ​െൻറ നിർദേശപ്രകാരം മൂന്ന് സഹകരണ ഒാഡിറ്റർമാരുടെ സാന്നിധ്യത്തിൽ നിക്ഷേപകന് പണം നഷ്ടമായ വിവരം പറയാതെ പാസ് ബുക്കിൽ വ്യാജ പതിവ് നടത്തി നൽകിയതോടെയാണ് ഇടപാടുകാർക്കിടയിൽ ഇൗ സംശയം ബലപ്പെടുന്നത്. ഭരണസമിതിയിലെ പല പ്രമുഖരും മൊബൈൽ ഫോൺ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്. സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരാവെട്ട വിജിലൻസ് അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാൻ ബാങ്കിൽ അസമയത്ത് ഇരുന്നും രേഖകൾ തിരുത്തുന്ന തിരക്കിലും. ബാങ്കിലെ 2615 നമ്പർ അക്കൗണ്ട് ഉടമയെയാണ് ഭരണസമിതിയും സഹകരണവകുപ്പ് ഒാഡിറ്റർമാരും ബാങ്ക് ജീവനക്കാരും ചേർന്ന് കബളിപ്പിച്ചതായി ആ‍ക്ഷേപം ഉയർന്നത്. 2016 നവംബർ 13ന് ഇദ്ദേഹം 500000 രൂപ ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ രണ്ടിന് സെക്രട്ടറി രാജേഷ് കുമാറിനെ സസ്പെൻഡ് ചെയ്യുകയും സെക്രട്ടറിക്കെതിരെ ധനാപഹരണത്തിന് ശൂരനാട് പൊലീസിൽ പ്രസിഡൻറ് പാറത്തുണ്ടിൽ കോശി പരാതി നൽകുകയും ചെയ്തതോടെയാണ് പിറ്റേദിവസം അക്കൗണ്ട് ഉടമയുടെ മകൻ പിതാവ് നിക്ഷേപിച്ച പണത്തി​െൻറ വിവരം അറിയാൻ എത്തിയത്. പാസ്ബുക്ക് കൈയിൽ കരുതിയിരുന്നില്ല. പണത്തി​െൻറ വിവരം ആരാഞ്ഞതോടെ ജീവനക്കാർ ബാങ്ക് ഭരണസമിതിയിലെ പ്രമുഖനെ കണ്ട് കൂടിയാലോചിച്ചു. സഹകരണവകുപ്പ് ഒാഡിറ്റർമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. തുടർന്ന് ജീവനക്കാരൻ പുതിയ പാസ് ബുക്ക് എടുത്ത് കഴിഞ്ഞ മാർച്ച് 31ന് 589852 രൂപ നീക്കിയിരിപ്പുണ്ടെന്ന് രേഖപ്പെടുത്തി ഒപ്പുവെച്ച് നൽകി മടക്കി അയക്കുകയായിരുന്നു. ഇത് വിശ്വസിച്ച് സമാധാനത്തോടെയിരുന്ന 92കാരനായ നിക്ഷേപകൻ പിറ്റേന്നാണ് 2016 സെപ്റ്റംബർ 16ന് തന്നെ അഞ്ച് ലക്ഷം രൂപ താനറിയാതെ വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടും അപഹരിക്കപ്പെട്ടത് അറിഞ്ഞത്. ബാങ്ക് അധികൃതർ തട്ടിയെടുത്ത പണം അക്കൗണ്ടിൽ ഉണ്ടെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിക്കുകയും പാസ്ബുക്കിൽ വ്യാജ രേഖപ്പെടുത്തൽ നടത്തി കബളിപ്പിക്കുകയും ചെയ്തതി​െൻറ ആഘാതത്തിലാണ് ഈ നിക്ഷേപകൻ. നിരവധിപേരുടെ സ്വർണപ്പണയ ഉരുപ്പടികൾ തിരികെ ലഭിക്കുന്നതും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇവയിൽ ഏറിയ പങ്കും തട്ടിപ്പ് സംഘാംഗങ്ങൾ ചക്കുവള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ മറുപണയത്തിന് െവച്ചിരിക്കുകയാണെന്നാണ് വിവരം. അതേസമയം പണം നഷ്ടപ്പെട്ട നിക്ഷേപകർ നിയമനടപടികളിലേക്ക് നീങ്ങിത്തുടങ്ങി. രണ്ട് ലക്ഷം രൂപ നഷ്ടമായ പോരുവഴി കാരൂർ അബ്ദുൽ സലിം സംഘം സർക്കാർ ഏറ്റെടുക്കണമെന്നും സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും ഭരണസമിതി അംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും നിക്ഷേപം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയിൽ തിങ്കളാഴ്ച റിട്ട് ഫയൽ ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.