കെ.എസ്.ആർ.ടി.സി ബസി​െൻറ ടയർ കയറി വൃദ്ധ​െൻറ കാലിന് പരിക്ക്

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസി​െൻറ ടയർ കയറി വൃദ്ധ​െൻറ കാലിന് ഗുരുതര പരിക്കേറ്റു. റിട്ട. കെ.എസ്.എഫ്.ഇ ജീവനക്കാരനായ ചിറയിൻകീഴ് പണ്ടകശാല പുളിമൂട് വീട്ടിൽ മുഹമ്മദ് റസാദ് (71) നാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലേക്ക് വാഹനങ്ങൾ ദേശീയപാതയിൽ നിന്നും കയറുന്നിടത്തായിരുന്നു അപകടം. പെൻഷൻ വാങ്ങാനെത്തി വീട്ടിലേക്ക് പോകുന്നതിന് ബസ് കയറാനായി സ്റ്റാൻഡിലേക്ക് കയറുമ്പോൾ അലക്ഷ്യമായി വളഞ്ഞുവന്ന ബസി​െൻറ പിൻഭാഗം ദേഹത്തു തട്ടുകയായിരുന്നു. മറിഞ്ഞുവീണ ഇദ്ദേഹത്തി​െൻറ വലതുകാലിലൂടെ ബസി​െൻറ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.