നീറ്റ്: ജില്ലയിൽ പരീക്ഷയെഴുതുന്നത് 24,000 പേർ

തിരുവനന്തപുരം: ജില്ലയിൽ 34 കേന്ദ്രങ്ങളിലായി 24,000 പേർ ഇന്ന് മെഡിക്കൽ--ഡ​െൻറൽ കോഴ്‌സ് പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ് യു.ജി) പരീക്ഷ എഴുതും. വിദ്യാർഥികൾക്ക് സുഗമമായി പരീക്ഷാകേന്ദ്രങ്ങളിലെത്താനടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാൻ തമ്പാനൂർ റെയിൽവേസ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലും ജില്ലാ ഭരണകൂടം പ്രത്യേക ഫെസിലിറ്റേഷൻ സ​െൻററുകൾ ശനിയാഴ്ച രാവിലെ മുതൽ തുറന്നിരുന്നു. വിദ്യാർഥികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ പള്ളിപ്പുറം മുതൽ കാരക്കോണം വരെയുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്‌കുകളും ശനിയാഴ്ച രാവിലെ മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. ദൂരെ നിെന്നത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷ സ​െൻററുകളിൽ എത്തിച്ചേരാനുള്ള നിർദേശങ്ങൾ നൽകുന്നതിനൊപ്പം താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്ക് തൈക്കാട് മോഡൽ ഹൈസ്‌കൂളിലും പെൺകുട്ടികൾക്ക് മണക്കാട് ഗേൾസ് ഹൈസ്‌കൂളിലുമാണ് താമസസൗകര്യം ഒരുക്കിയത്. സർക്കാറി​െൻറ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫെസിലിറ്റേഷൻ സ​െൻററുകളിൽ വിദ്യാർഥികൾക്ക് നിർദേശം നൽകുന്നത്. ജില്ലയിൽ എത്തുന്നവർക്ക് യാത്രാ സൗകര്യമൊരുക്കാൻ ആർ.ടി.ഒക്കും, ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസിനും ജില്ലാ ഭരണകൂടം നിർദേശം നൽകി. ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും ഒരു സബ് ഇൻസ്‌പെക്ടറെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ കലക്ടർ ഡോ. എസ്. കാർത്തികേയൻ, എ.ഡി.എം ജോൺ വി. സാമുവൽ എന്നിവർ നേരിട്ടെത്തി വിലയിരുത്തി. എല്ലാ ജില്ലകളിലും ഫെസിലിറ്റേഷൻ സ​െൻററുകളും ഹെൽപ് ഡെസ്‌ക്കുകളും ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.