തിരുവനന്തപുരം: സഞ്ചാരസ്വാതന്ത്യ നിഷേധത്തില്‍ പ്രതിഷേധിച്ച് അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയുടെ 125ാം വാര്‍ഷികം സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്നു. അതിെൻറ ഭാഗമായി അയ്യങ്കാളി ജനിച്ച മുക്കോലയില്‍ അദ്ദേഹത്തിെൻറ പ്രതിമയും സ്മൃതിമണ്ഡപവും സ്ഥാപിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സ്വാഗതസംഘം കണ്‍വീനര്‍ പി.എസ്. ഹരികുമാറും വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി അയ്യങ്കാളിയുടെ സഹോദരിയുടെ മകളുടെ മകളുടെ മകന്‍ മധുസൂദനന്‍ ഒരു സെൻറ് ഭൂമി സൗജന്യമായി വിട്ട് നല്‍കിയിട്ടുണ്ട്. അയ്യങ്കാളി സ്മൃതി മണ്ഡപത്തിെൻറ ശിലാസ്ഥാപനം മേയ് 11ന് വൈകീട്ട് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. അതിെൻറ ഭാഗമായി മുക്കോലയില്‍ ചരിത്ര ചിത്രപ്രദര്‍ശനവും നടക്കും. പ്രദര്‍ശനത്തിെൻറ ഉദ്ഘാടനം 10ന് കര്‍ഷക തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ നിര്‍വഹിക്കും. വില്ലുവണ്ടിയാത്രയെ അനുസ്മരിച്ച് മുക്കോലയില്‍നിന്ന് വെങ്ങാനൂരിലേക്ക് വില്ലുവണ്ടികള്‍ അണിനിരത്തി ഘോഷയാത്ര സംഘടിപ്പിക്കും. 16ന് വൈകീട്ട് മൂന്നിന് തുടങ്ങുന്ന യാത്രയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.