ഔട്ട്പോസ്​റ്റിൽനിന്ന്​ പ്രതിരക്ഷപ്പെട്ടു; പിടിക്കാൻ ഓടിയ എസ്.ഐയുടെ കാലൊടിഞ്ഞു

പുനലൂർ: അച്ചൻകോവിൽ പൊലീസ് ഔട്ട്പോസ്റ്റിൽനിന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിടിക്കാൻ പിന്നാലെ ഓടിയ എസ്.ഐ വീണ് കാലൊടിഞ്ഞു. ഔട്ട് പോസ്റ്റി​െൻറ ചുമതലയുള്ള എസ്.ഐ കൊട്ടാരക്കര സ്വദേശി സഹദേവ​െൻറ വലതുകാലാണ് ഒടിഞ്ഞത്. ഇദ്ദേഹത്തെ പുനലൂർ താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. 20 കുപ്പി വിദേശമദ്യവുമായി അച്ചൻകോവിൽ ലക്ഷംവീട് കോളനിയിൽ ആനന്ദനെ (45) ഓട്ട്പോസ്റ്റിലെ പൊലീസുകാർ പിടികൂടിയിരുന്നു. രാത്രി വൈകിയതിനാൽ പ്രതിയെ ശനിയാഴ്ച തെന്മല സ്റ്റേഷനിലെത്തിക്കാനായി ഔട്ട്പോസ്റ്റിൽ പാർപ്പിക്കുകയായിരുന്നു. എസ്.ഐയും മറ്റൊരു പൊലീസുകാരനുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പൊലീസി​െൻറ ശ്രദ്ധമാറിയ ഉടൻ ആനന്ദൻ ഔട്ട്പോസ്റ്റിൽനിന്ന് ഇറങ്ങി ഓടി. പ്രതിയുടെ പിന്നാലെ ഇരുവരും ഓടിയെങ്കിലും എസ്.ഐ കുഴിയിയിൽ വീഴുകയായിരുന്നു. ഈ സമയംകൊണ്ട് പ്രതി കാട്ടിലേക്ക് കയറി രക്ഷപ്പെട്ടു. അബ്കാരി കേസിൽ സ്ഥിരംപ്രതിയായ ആനന്ദൻ മുമ്പും ഇത്തരത്തിൽ സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടിട്ടുണ്ട്. വനത്തിനുള്ളിൽ കയറിയാൽ പിന്നീട് ദിവസങ്ങൾ കഴിഞ്ഞ് നാട്ടിലെത്തി വീണ്ടും മദ്യക്കച്ചവടം തുടങ്ങുകയാണ് പതിവ്. രണ്ട് ഗ്രേഡ് എസ്.ഐയുമാരും എ.ആർ. ക്യാമ്പിലെ രണ്ട് പൊലീസുകാരുമാണ് ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ളത്. അധികമായി രണ്ട് പൊലീസുകാരെ കൂടി ശനിയാഴ്ച മുതൽ ഔട്ട്പോസ്റ്റിൽ നിയമിച്ചതായി തെന്മല എസ്.ഐ പറഞ്ഞു. ഓടിപ്പോയ പ്രതിക്കായി അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.