സുമി സിറിയക് സ്പോര്‍ട്സ് ഹബ് അക്കാദമി സന്ദര്‍ശിച്ചു

തിരുവനന്തപുരം: സ്പോര്‍ട്സ് ഹബിലെ (ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) അക്കാദമിയിലെ നീന്തല്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നുനല്‍കാനും അവരുമായി സംവദിക്കാനുമായി നീന്തല്‍താരം . രാവിലെ ഏഴിന് ആരംഭിച്ച പരിശീലനം വൈകീട്ട് 5.30 വരെ നീണ്ടു. സ്പോര്‍ട്സ് ഹബിലെ ഒളിമ്പിക് നിലവാരത്തിലുള്ള നീന്തല്‍ കുളത്തിലാണ് പരിശീലനം നല്‍കിയത്. കുട്ടികളെല്ലാം സുമിയുടെ കീഴില്‍ പരിശീലനം ലഭിക്കുന്നതി​െൻറ സന്തോഷത്തിലായിരുന്നു. 'നിങ്ങള്‍ എത്ര ഭാഗ്യമുള്ളവരാണ്; നിങ്ങള്‍ക്ക് പരിശീലനത്തിന് നല്ല നീന്തല്‍കുളമുണ്ട്, ഞാന്‍ നീന്തല്‍ പരിശീലിച്ചത് പുഴയിലാണ്. കുട്ടികള്‍ക്ക് അതൊരു അത്ഭുതമായിരുന്നു. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ വിജയിക്കാനാകും' എന്ന് സുമി കൂട്ടിച്ചേര്‍ത്തു. നിരന്തരമായി പരിശ്രമിച്ചാല്‍ വിജയം സുനിശ്ചമാണെന്നും 22 സ്വര്‍ണ മെഡല്‍ റെക്കോഡിന് ഉടമയായ അവര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി അക്വാട്ടിക്സില്‍ താൻ നേടിയ എട്ട് റെക്കോഡ്‌ ഇപ്പോഴും ഭേദിക്കപ്പെടാതെ നിലവിലുണ്ട്. അതിനര്‍ഥം ഇനിയും പുതിയ കഴിവുള്ളവര്‍ വരണമെന്നാണെന്ന് സുമി പറഞ്ഞു. സ്പോര്‍ട്സ് ഹബ് അക്കാദമിയുടെ സ്പോര്‍ട്സ് ഐക്കണ്‍ സന്ദര്‍ശനത്തി​െൻറ ഭാഗമായാണ് സുമി സ്പോര്‍ട്സ് ഹബില്‍ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.