സെൻട്രൽ ബോർഡ്​ ഒാഫ്​ ട്രസ്​റ്റീസി​െൻറ അടിയന്തരയോഗം വിളിക്കണം ^സേവ്​ ഇ.പി.എഫ്​ പെൻഷനേഴ്​സ്​ ഫോറം

സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസി​െൻറ അടിയന്തരയോഗം വിളിക്കണം -സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം തിരുവനന്തപുരം: ഇ.പി.എഫ്.ഒ നിക്ഷേപകരായ കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും സാമൂഹികസുരക്ഷക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസി​െൻറ അടിയന്തരയോഗം വിളിച്ചുകൂട്ടണമെന്ന് യു.ടി.യു.സി നേതൃത്വത്തിലുള്ള സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയാൽ ദശാബ്ദങ്ങളുടെ സർവിസിന് ശേഷം പിരിയുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും മാന്യമായ പെൻഷൻ കിട്ടുമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി അനിവാര്യമാണെന്നും ഫോറം സംസ്ഥാന പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണനും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.