എല്ലാ ഹര്‍ത്താലുകളും നിയന്ത്രിക്കാനാണ്​ ശ്രമിക്കേണ്ടത് ​^ഹസന്‍

എല്ലാ ഹര്‍ത്താലുകളും നിയന്ത്രിക്കാനാണ് ശ്രമിക്കേണ്ടത് -ഹസന്‍ തിരുവനന്തപുരം: ടൂറിസം മേഖലയില്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ അഭിപ്രായത്തോട് യോജിപ്പുണ്ടെങ്കിലും ജനദ്രോഹമുണ്ടാക്കുന്ന എല്ലാ ഹര്‍ത്താലുകളും നിയന്ത്രിക്കുന്നതിനെക്കുറിച്ച് അഭിപ്രായ ഐക്യമുണ്ടാക്കാനാണ് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ടൂറിസം മേഖലയില്‍ മാത്രമല്ല സമസ്ത മേഖലകളിലും തകര്‍ച്ചയുണ്ടാക്കുകയും സാധാരണക്കാരുടെ നിത്യജീവിതം ദുരിതത്തിലാക്കുകയും ചെയ്യുന്ന ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് കോടിയേരി അഭിപ്രായം വ്യക്തമാക്കണം. ഹര്‍ത്താലില്‍നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതോടൊപ്പം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണം. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ പൊലീസി​െൻറ അലംഭാവവും മുഖ്യമന്ത്രിയുടെ സമീപനവും ലോകത്താകെ നിഷേധാത്മക സന്ദേശമാണ് നല്‍കിയത്. ഇത് ടൂറിസം വ്യവസായത്തെ സാരമായി ബാധിക്കും. വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങളും ബന്ധപ്പെട്ടവര്‍ ഒഴിവാക്കേണ്ടതായിരുന്നു. മനുഷ്യാവകാശ കമീഷന്‍ തെളിവുകള്‍ നശിച്ചുപോകുന്നതിനെക്കുറിച്ചല്ലാതെ മതപരമായ കാര്യങ്ങള്‍ പരാമര്‍ശിച്ചത് തെറ്റാണ്. ബി.ജെ.പി ഇതിനെ വര്‍ഗീയവത്കരിക്കാനും മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാഷ്ട്രീവത്കരിക്കാനും ശ്രമിച്ചത് ഒരുപോലെ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.