തിരുവനന്തപുരം: രാജ്യത്ത് ഭീകരമായിക്കൊണ്ടിരിക്കുന്ന വർഗീയ ശ്രമങ്ങൾക്കെതിരെ വിദ്യാർഥി തലങ്ങളിൽനിന്ന് ജാതിമതഭേദമന്യേ സൗഹൃദകൂട്ടായ്മകൾ രൂപപ്പെടണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജാലകം സഹവാസ ക്യാമ്പ് അഭിപ്രായപ്പെട്ടു. സഹവാസ ക്യാമ്പ് ജില്ലാ വൈസ് പ്രസിഡൻറ് എം. മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് ആഷിക് മണക്കാട് അധ്യക്ഷത വഹിച്ചു. ദാറുൽ അർഖം അക്കാദമി പ്രഫസർ ജമീൽ പാലാംകോണം സംസാരിച്ചു. അബ്ദുല്ല സ്വലാഹി, അൽ ഫഹദ് പൂന്തുറ, ഫിറോസ് സ്വലാഹി, സഹൽ സലഫി, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം മാഹീൻ പാലാംകോണം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അമീൻ, അനീസ് മണക്കാട്, അർഷദ് നെടുമങ്ങാട്, സുഹൈൽ വിഴിഞ്ഞം, അർഷദ് പട്ടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.