അയല്‍വാസിയുടെ മൊബൈല്‍ മോഷ്​ടിച്ചു

കാട്ടാക്കട: അയല്‍വാസിയുടെ മൊബൈല്‍ മോഷ്ടിച്ച പന്നിയോട് ആനാകോട് കുന്നില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ (19) കാട്ടാക്കട പൊലീസ് പിടികൂടി. മൊബൈല്‍ മോഷണം നടന്നതുമായി ബന്ധപെട്ടുനടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്ന കണ്ണികളില്‍ ഒരാളാണ് പിടിയിലായ ഉണ്ണികൃഷ്ണനെന്നും നാട്ടുകാര്‍ക്ക് സ്ഥിരം ശല്യക്കാരനായ ഇയാള്‍ക്കെതിരെ നിരവധി പരാതി ഉള്ളതായും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.