ആർ.സി.സിയിലെ എച്ച്.ഐ.വി മരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: റീജനൽ കാൻസർ സ​െൻററിൽ 2017ൽ 14 വയസ്സുള്ള ആൺകുട്ടി എച്ച്.ഐ.വി ബാധിച്ച് മരിച്ച സംഭവം അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആർ.സി.സി ഡയറക്ടർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. ഹരിപ്പാട് സ്വദേശിനിയായ വിദ്യാർഥിനി എച്ച്.ഐ.വി ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് 2017ൽ ആലപ്പുഴ സ്വദേശിയായ ആൺകുട്ടി മരിച്ച വിവരം പുറത്തുവന്നത്. സാധാരണക്കാര​െൻറ ഏക ആശ്രയമായ ആർ.സി.സിയുടെ വിശ്വാസ്യത തകർക്കാതിരിക്കാൻ യഥാർഥ പ്രതികളെ പുറത്തു കൊണ്ടുവരണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മരിച്ച രണ്ട് കുട്ടികളുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.