കൊല്ലം: കെ. കരുണാകരന്‍ സ്മാരക ദേശീയ ജനകീയവേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഏകദിന ശില്‍പശാലയും അനുസ്മരണവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ഡി.സി.സി സെക്രട്ടറി പ്രസാദ് നാണപ്പന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ജി. യശോധരന്‍ പിള്ള അധ്യക്ഷതവഹിക്കും. ടി.ഡി. സദാശിവന്‍, സണ്ണിച്ചന്‍ കൊല്ലം, ടി.കെ. ബാലചന്ദ്രന്‍, അമ്മിണിക്കുട്ടി ടീച്ചര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണവും സമാപനസമ്മേളനവും മുന്‍ എം.എല്‍.എ അല്‍ഫോണ്‍സാ ജോണ്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.