ഗവ. ടി.ടി.ഐ ഭൂമി കൈയേറി മതില്‍ കെട്ടാനുള്ള നീക്കം വിദ്യാർഥികള്‍ തടഞ്ഞു

കൊല്ലം: കേൻറാണ്‍മ​െൻറ് ഗവ. ടി.ടി.ഐയുടെ ഭൂമി കൈയേറി മതില്‍ കെട്ടാനുള്ള നീക്കം ടി.ടി.ഐ വിദ്യാർഥികള്‍ തടഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ടി.ടി.ഐയുടെ ഒരു വശത്തെ മതില്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് പൊളിഞ്ഞ് വീണിരുന്നു. ടി.ടി.ഐയുടെ മേല്‍നോട്ട ചുമതലയുള്ള കൊല്ലം കോര്‍പറേഷനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പൊളിഞ്ഞ മതിലി​െൻറ കുറച്ചുഭാഗം പുതുക്കി കെട്ടിയിരുന്നു. ശേഷിക്കുന്ന ഭാഗത്തെ മതില്‍ നിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ നേരത്തേ മതില്‍ നിന്ന ഭാഗത്തുനിന്ന് ഉള്ളിലേക്ക് കയറ്റി മതില്‍ കെട്ടാന്‍ തുടങ്ങിയതോടെയാണ് ടി.ടി.ഐ വിദ്യാർഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറി മതില്‍ കെട്ടാന്‍ അനുവദിക്കില്ലെന്നും മുമ്പ് മതിലുണ്ടായിരുന്ന ഭാഗത്തു തന്നെ പുതിയ മതില്‍ നിര്‍മിക്കണമെന്നും വിദ്യാർഥികള്‍ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആവശ്യം മാനിക്കാതെ ടി.ടി.ഐ ഭൂമി കൈയേറി മതില്‍ നിര്‍മാണം തുടങ്ങിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചതോടെയാണ് വിദ്യാർഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ടി.ടി.ഐക്ക് സമീപത്തുള്ള ഏതാനും വീടുകളിലേക്കുള്ള ഇടുങ്ങിയ വഴി വീതി കൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ബന്ധപ്പെട്ട വകുപ്പുകളുടെ അറിവോ അനുമതിയോ ഇല്ലാതെ ടി.ടി.ഐ വളപ്പിനുള്ളിലേക്ക് കയറ്റി മതില്‍ കെട്ടാന്‍ ശ്രമം നടന്നത്. സംഭവമറിഞ്ഞ് കൊല്ലം കോര്‍പറേഷന്‍ അധികൃതരും സ്ഥലത്തെത്തി. കൗണ്‍സിലറുടെ നേതൃത്വത്തില്‍ ടി.ടി.ഐ പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി. മതില്‍ നിര്‍മാണം എങ്ങനെ വേണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. മതില്‍ നിര്‍മാണത്തിലെ വസ്തുത പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.ടി.ഐ പ്രിന്‍സിപ്പില്‍ റവന്യൂ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.