​ഫോ​േട്ടാഗ്രാഫറെ മർദിച്ച എസ്​.എഫ്​.​െഎ പ്രവർത്തകൻ അറസ്​റ്റിൽ

കൊല്ലം: കേരള സർവകലാശാല കലോത്സവത്തിനിടെ കേരളകൗമുദി ഫോട്ടോഗ്രാഫർ എം.എസ്. ശ്രീധർലാലിനെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. എസ്.എഫ്.ഐ കുന്നത്തൂർ ഏരിയ പ്രസിഡൻറ് വടക്കൻ മൈനാഗപ്പള്ളി ഇലവിനാൽ കുറ്റിയിൽ സിബി ദേവിനെ (23) ഈസ്റ്റ് സി.ഐ മഞ്ജുലാലി​െൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഫാത്തിമ മാതാ നാഷനൽ കോളജിലെ ചാക്യാർകൂത്ത് മത്സരത്തിനിടെ കുഴഞ്ഞുവീണ മത്സരാർഥിയുടെ ചിത്രം പകർത്തിയപ്പോഴാണ് ശ്രീധറിനെ വളൻറിയർമാരായി നിന്ന എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. ശ്രീധറി​െൻറ കാമറയും നശിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.