മുട്ടത്തറ ഔഷധി വീണ്ടും ഉദ്ഘാടനം ചെയ്​തത്​ അപഹാസ്യം: യു.ഡി.എഫ്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത മുട്ടത്തറ ആയുര്‍വേദ ഔഷധ നിര്‍മാണ ഫാക്ടറി (ഔഷധി) മുഖ്യമന്ത്രി പിണറായി വിജയനെ ക്കൊണ്ട് വീണ്ടും ഉദ്ഘാടനം ചെയ്യിച്ച നടപടി അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ. പല പദ്ധതികളും ഇത്തരത്തിൽ വീണ്ടും ഉദ്ഘാടനം ചെയ്യിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടിയാണ്. വി.എസ്. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ് ഔഷധിയുടെ മരുന്ന് നിര്‍മാണ ഫാക്ടറിക്കുവേണ്ടി മുട്ടത്തറയില്‍ ഒരേക്കര്‍ സ്ഥലം ഏറ്റെടുക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 7.5 കോടി അനുവദിക്കുകയും ചെയ്തത്. ഭരണനേട്ടങ്ങള്‍ സ്വന്തം പേരിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടതുമുന്നണി പിന്തിരിയണമെന്ന് യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ബീമാപള്ളി റഷീദും ആവശ്യപ്പെട്ടു. ജർമൻ യൂനിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയും സെമിനാറും തിരുവനന്തപുരം: ജർമനിയിലെ ഗവൺമ​െൻറ് യൂനിവേഴ്സിറ്റിയായ FH AACHEN യൂനിവേഴ്സിറ്റി ഒാഫ് അെപ്ലെഡ് സയൻസിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും എൻജിനീയറിങ്, ബിസിനസ്, ഹ്യുമാനിറ്റീസ്, മെഡിസിൻ കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ ഏപ്രിൽ 14ന് പാളയത്തുള്ള ജർമൻ ഗവൺമ​െൻറി‍​െൻറ സാംസ്കാരിക കേന്ദ്രമായ Goathre Centre ൽ നടക്കും. ഇതിന് പുറമെ ജർമനിയിലെ പഠന അവസരങ്ങളെക്കുറിച്ചും യൂനിവേഴ്സിറ്റിയെക്കുറിച്ചും യൂനിവേഴ്സിറ്റി ഡയറക്ടർ നടത്തുന്ന സെമിനാറും നടക്കും. ഇംഗ്ലീഷ് മീഡിയത്തിലും ജർമൻ ഭാഷകളിലും പഠനം തെരഞ്ഞെടുക്കാം. ഹ്യുമാനിറ്റീസ് സബ്ജക്ട് തെരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് മാത്രം എഴുതിയാൽ മതിയാകും. രണ്ടാം വർഷം മുതൽ ഇൗ കോഴ്സ് പൂർണമായും സൗജന്യമാണ്. പഠനത്തോടൊപ്പം പാർട്ട്ടൈം േജാബ് െചയ്യാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. ഫോൺ: 9249552555, 8547074336.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.