കൊട്ടാരക്കര നഗരസഭാ ബജറ്റ് നഗരവികസനത്തിന് മുൻതൂക്കം

കൊട്ടാരക്കര: നഗരസഭയുടെ 2018-19 സാമ്പത്തികവർഷത്തെ ബജറ്റ് വൈസ് ചെയർമാൻ സി. മുകേഷ് അവതരിപ്പിച്ചു. 46,84,47,761 രൂപ വരവും 33,90,27,245 രൂപ ചെലവും 12,94,20,516 രൂപ നീക്കിയിരിപ്പ് ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 28ന് ബജറ്റ് ചർച്ചക്കുവെക്കും. കഴിഞ്ഞവർഷത്തെ ബജറ്റ് നിർദേശങ്ങൾ പരമാവധി നടപ്പിലാക്കിയശേഷമാണ് പുതിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് വൈസ് ചെയർമാൻ സി. മുകേഷ് പറഞ്ഞു. നഗരവികസനത്തിന് മുൻതൂക്കം നൽകിയാണ് ഈ വർഷത്തെ ബജറ്റ് നടപ്പിലാക്കുക. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനും ഊന്നൽ നൽകും. സമ്പൂർണ പാർപ്പിട പദ്ധതി നടപ്പിലാക്കും. ഭവനരഹിതരായ 404 പേർക്ക് വീട് നിർമിച്ചുനൽകും. പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പണി പൂർത്തീകരിക്കുന്നതിനായി 17 കോടി വകയിരുത്തിയിട്ടുണ്ട്. നഗരസഭ സമുച്ചയ നിർമാണത്തിനായി ഏഴുകോടി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യസുരക്ഷക്ക് ഊന്നൽ നൽകി താലൂക്കാശുപത്രി പ്രത്യേക സ്പെഷാലിറ്റി യൂനിറ്റുകൾ ആരംഭിക്കും. അമ്പലപ്പുറം ഹെൽത്ത് സ​െൻററിനെ അർബൻ പി.എച്ച്.എസി ആക്കി ഉയർത്താനുള്ള നടപടികളുമായി മുമ്പോട്ടുപോകും. വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിലേക്കായി നഗരസഭപരിധിയിലെ വിവിധ സ്ഥലങ്ങളിലായി 20 കേന്ദ്രങ്ങൾ ആരംഭിക്കും ഇതിനായി 15 ലക്ഷം വകയിരുത്തിയിട്ടുണ്ട്. സംയോജിത കൃഷിരീതിയെ പ്രോത്സാഹിപ്പിക്കും. തരിശ് ഭൂമി കൃഷിയെ പ്രോത്സാഹിപ്പിക്കും. കാർഷിക വികസന പദ്ധതികൾക്കായി 24 ലക്ഷം വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകി മാലിന്യമുക്ത നഗരസഭയാക്കി കൊട്ടാരക്കരയെ മാറ്റും ഇതിനായി മാലിന്യ സംസ്കരണപദ്ധതികൾ നടപ്പിലാക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയും വനിതാക്ഷേമ പ്രവർത്തനങ്ങൾക്കായി എട്ട് ലക്ഷം രൂപ വകയിരിത്തിയിട്ടിട്ടുണ്ട്. വിദ്യാഭ്യാസമേഖലക്ക് പുത്തനുണർവ് നൽകുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ മുനിസിപ്പാലിറ്റിയിലെ എല്ലാ സ്കൂളുകളിലും എത്തിക്കാൻ വേണ്ടുന്ന നടപടികളുമായി മുന്നോട്ടുപോകും. വിദ്യാഭ്യാസമേഖലയിലെ സമഗ്രമാറ്റത്തിനായി 10 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്. മാടൻകാവ് കുടിവെള്ള പദ്ധതി പൂർത്തിയാക്കാനായി 23 ലക്ഷവും മറ്റ് വാർഡുകളിൽ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനും പൈപ്പ് ലൈൻ നീട്ടുന്നതിനുമായി 28 ലക്ഷവും ചേർത്ത് 48 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൊട്ടാരക്കര മാർക്കറ്റ് നവീകരണത്തിനായി 10 കോടി വകയിരുത്തിയിട്ടുണ്ട്. നഗരസഭാധ്യക്ഷ വി. ശ്യാമളയമ്മ, നഗരസഭാ സെക്രട്ടറി ഡി.വി. സനൽകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.