കാഷ്യൂ ബോർഡ് രൂപവത്കരണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കണം-േപ്രമചന്ദ്രൻ കൊല്ലം: തോട്ടണ്ടി വാങ്ങാനും പരിപ്പ് വിൽക്കാനും അവകാശാധികാരമുള്ള പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപറേഷൻ നിലവിലുള്ളപ്പോൾ അതേ പ്രവൃത്തികൾ നിർവഹിക്കാൻ സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ കാഷ്യൂ ബോർഡ് രൂപവത്കരിച്ചതിന് പിന്നിലെ ഉദ്ദേശമെന്തെന്ന് വ്യക്തമാക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കശുവണ്ടി തൊഴിലാളി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ തോട്ടണ്ടിയുടെ ദൗർലഭ്യം പരിഹരിച്ച് വ്യവസായത്തെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കാഷ്യൂ ബോർഡിെൻറ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വ്യക്തമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. എ.എ. അസീസ്, ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, ഫിലിപ് കെ. തോമസ്, പ്രതാപവർമ തമ്പാൻ, സവിൻ സത്യൻ, സജി ഡി. ആനന്ദ്, കെ.ആർ.വി. സഹജൻ, കല്ലട കുഞ്ഞുമോൻ, എ. ഷാനവാസ്ഖാൻ, കാഞ്ഞിരവിള അജയകുമാർ, കോതേത്ത് ഭാസുരൻ, എഴുകോൺ സത്യൻ, ടി.സി. വിജയൻ, ടി.കെ. സുൽഫി, ചക്കാലയിൽ നാസർ, മംഗലത്ത് രാഘവൻ, പ്രകാശ് ബാബു, എം.എസ്. ഷൗക്കത്ത്, ബി. സക്കീർ ഹുസൈൻ, കുരീപ്പുഴ മോഹനൻ, ഇടവലശ്ശേരി സുരേന്ദ്രൻ, മുരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.