ഭക്​തിനിർഭരമായി ഒാശാന ഞായർ

കൊല്ലം: ക്രിസ്തുവി​െൻറ ജറുസലം പ്രവേശനത്തി​െൻറ ഓർമപുതുക്കി ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു. പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പും ആശീർവാദവും പ്രദക്ഷിണവും നടന്നു. ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധവാരത്തിന് ഈസ്റ്ററോടെ സമാപനംകുറിക്കും. ഇനിയുള്ള ദിനങ്ങൾ ദേവാലയങ്ങൾ പ്രാർഥനാ നിർഭരമാകും. കൊല്ലം ഭാരതരാജ്ഞി പള്ളിയിൽ രാവിലെ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ദിവ്യബലിയും നടന്നു. വിശുദ്ധ വാരാചരണം ഏപ്രിൽ ഒന്നിന് സമാപിക്കും. ആശ്രാമം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ കുരുത്തോല ആശീർവാദവും പ്രദക്ഷിണവും ദിവ്യബലിയും ഉണ്ടായിരുന്നു. തുയ്യം കൈകെട്ടിയ ഈശോ തീർഥാലയത്തിൽ ദിവ്യകാരുണ്യ ആരാധന, ദിവ്യബലി തുടങ്ങിയവ നടന്നു. വാടി സ​െൻറ് ആൻറണീസ് പള്ളി, ചിന്നക്കട സ​െൻറ് ഫ്രാൻസിസ് സേവ്യർ ചർച്ച്, തോപ്പ് സ​െൻറ് സ്റ്റീഫൻസ് ദേവാലയം എന്നിവിടങ്ങളിലും വിശുദ്ധവാര തിരുകർമങ്ങളും കുരുത്തോല ആശീർവാദവും പ്രദക്ഷിണവും ദിവ്യബലിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.