പ്രൈമറി സ്കൂളുകളെ ഹൈടെക് ആക്കാൻ നടപടി ^മന്ത്രി

പ്രൈമറി സ്കൂളുകളെ ഹൈടെക് ആക്കാൻ നടപടി -മന്ത്രി അഞ്ചൽ: അടുത്ത അധ്യയനവർഷത്തിൽ പ്രൈമറി സ്കൂളുകളെയും ഹൈടെക് ആക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. വയലാ എൻ.വി.യു.പി.എസി​െൻറ 65ാം വാർഷികവും പുതിയ മന്ദിരത്തി​െൻറ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളുടെ ഭൗതികസൗകര്യ വികസനത്തിന് സർക്കാർ കോടികൾ ചെലവഴിക്കുന്നത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്. അധ്യാപകരും പൊതുസമൂഹവും സർക്കാറും ഇക്കാര്യത്തിൽ കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.അരുണാ ദേവി ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. വയലാ വാസുദേവൻ പിള്ള സ്മാരക ക്ലാസ് ലൈബ്രറി ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബേബി ഷീല, പ്രഫ. ബി.ശിവദാസൻ പിള്ള, ബി. മുരളീധരൻ പിള്ള, വയലാ ശശി, കലാ ജയരാജ്, പി. ദിലീപ് , ഡോ. ജി. മധുസൂദനൻ പിള്ള, കെ.ജി. വിജയകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. ഉഷാകുമാരി, പി.ടി.എ പ്രസിഡൻറ് എൻ. തങ്കപ്പൻ പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.