വനിതാലീഗ്​ ജില്ല കൗൺസിൽ

കൊല്ലം: വനിതാ കൂട്ടായ്മകൾ സാമൂഹികമുന്നേറ്റത്തിന് ആക്കംകൂട്ടുമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ. വനിതാ ലീഗ് ജില്ല കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ ലീഗ് ജില്ല പ്രസിഡൻറ് എം. റംലത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വരവിള നവാസ്, മാജിദ വഹാബ്, മീരാ റാണി, ജുബൈറത്ത് ബീവി, ജുബിന കെ. കമാൽ എന്നിവർ സംസാരിച്ചു. വനിതാ ലീഗ് ജില്ല ഭാരവാഹികളായി എം. റംലത്ത് പത്തനാപുരം (പ്രസി.), ഷാഹിന ചടയമംഗലം, മാജിദ വഹാബ് ഇരവിപുരം, ജുബൈറത്ത് ബീവി കുണ്ടറ, സുഹറ സലിം പത്തനാപുരം, റഹിയാനത്ത് ഇരവിപുരം, ഷഹ്ബാനത്ത് കൊട്ടാരക്കര (വൈസ് പ്രസി.) ജുബിന കെ. കമാൽ കരുനാഗപ്പള്ളി (ജന. സെക്ര.), റാഹില ബീവി പുനലൂർ, റീജ കൊല്ലം, ഷൈലജ കുണ്ടറ, സബീന ഷെരീഫ് പത്തനാപുരം, എ. ഷൈലജ ചവറ, നജ്മാബീവി ഇരവിപുരം(സെക്ര.), മീരാ റാണി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.