'ദേശീയപാത വികസനം; വ്യാപാരികളുടെ സംരക്ഷണം ഉറപ്പാക്കണം'

കൊല്ലം: ദേശീയപാത വികസനത്തിന് വ്യാപാരികൾ എതിരല്ലെന്നും എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ സർക്കാർ തായാറാവണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) സംസ്ഥാന സെക്രട്ടറി നിജാംബഷി ആവശ്യപ്പെട്ടു. സമിതി ജില്ല സെക്രേട്ടറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എ. മുഹമ്മദ്ആരിഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റംഗം വൈ. സാമുവല്‍കുട്ടി, ജില്ല ജന. സെക്രട്ടറി ആര്‍. വിജയന്‍പിള്ള, ട്രഷറര്‍ വി. ശശിധരന്‍നായര്‍, വൈസ് പ്രസിഡൻറ് സി.എസ്. മോഹന്‍ദാസ്, സെക്രട്ടറി റെജി ഫോട്ടോപാര്‍ക്ക്, കെ. സഹദേവന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.