ബ്ലേഡ്​ മാഫിയയുടെ ഭീഷണി മൂലം കൂട്ട ആത്മഹത്യ: കുറ്റപത്രം വായിച്ചു

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ ജീവനൊടുക്കിയ കേസി​െൻറ കുറ്റപത്രം വായിച്ചു. തിരുവനന്തപുരം കിഴക്കേ മുക്കോലയിൽ ഈഴക്കോട് ശിവാജി നഗർ ശ്രീസയ്യിൽ മനോഹരൻ ആശാരി (62), ഭാര്യ മഹേശ്വരി (56), മക്കളായ ബിജു മനോഹർ, സജു മനോഹർ, ബിജുവി​െൻറ ഭാര്യ കൃഷ്‌ണേന്ദു എന്നിവരാണ് ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് കൂട്ട ആത്മഹത്യ ചെയ്‌തത്‌. സമൂഹ മനസ്സാക്ഷിയെ തന്നെ ഞട്ടിച്ച ഈ കൂട്ട ആത്മഹത്യയെ തുർന്നാണ് 'ഓപറേഷൻ കുബേര' പേരിൽ കർശന നടപടി ആരംഭിക്കുന്നത്. ഓപറേഷൻ കുബേര പ്രകാരം രജിസ്റ്റർ ചെയ്‌ത കേസി​െൻറ വിചാരണ സെപ്റ്റംബർ 10ന് ആരംഭിക്കും. തിരുവനന്തപുരം രണ്ടാം അസി. സെഷൻസ് കോടതിയിലാണ് വിചാരണ. കുടുംബനാഥൻ മനോഹരൻ ആശാരി പൊലീസ് കമീഷണർക്കും ബന്ധുക്കൾക്കും എഴുതിയ കത്തുകളിൽനിന്നാണ് കൂട്ട ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയ ആണെന്ന് വ്യക്തമായത്. മനോഹരൻ 20 വർഷത്തോളം വിദേശത്തായിരുന്നു. മക്കളായ ബിജു മനോഹറും സജു മനോഹറും ഓഹരിവിപണിയിൽ സജീവമായിരുന്നു. ഇതുവഴി ഉണ്ടായ നഷ്ടമാണ് കുടുംബത്തെ വൻ കടക്കെണിയിലേക്കും ഒടുവിൽ ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസ് കേസ്. മുക്കോല സ്വദേശിയും ബ്ലേഡ് പലിശ തലവനുമായ ബോംബ് കണ്ണൻ എന്ന സതീഷ്, പ്രദേശവാസിയായ ശ്രീകുമാർ, ഭാര്യ സജില ഗാന്ധി, സന്തോഷ്, രാജേഷ്, അരുൺ, ഗോപകുമാർ, രാജൻ ബാബു എന്നിവരാണ് കേസിലെ പ്രതികൾ. 2014 മേയ് 10നാണ് കേസിനാസ്പദമായ സംഭവം. 2015 ജൂലൈ 18നാണ് പേരൂർക്കട പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.