കേന്ദ്രത്തിെൻറ െതാഴിൽ നിയമഭേദഗതികൾ അരാജകത്വം സൃഷ്ടിക്കും -കെ.എൻ. ബാലഗോപാൽ കൊല്ലം: കേന്ദ്രസർക്കാറിെൻറ തൊഴിൽ നിയമഭേദഗതി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ. വ്യവസായ മേഖലയിൽ സ്ഥിരം ജോലി ഇല്ലാതാവുകയും കരാർ നിയമനം മാത്രമാവുകയും ചെയ്യുന്നത് അടിമ-ഉടമ തൊഴിൽ സംസ്കാരത്തിലേക്ക് എത്തിക്കും. കരാർനിയമനം വ്യാപകമാക്കുന്ന കേന്ദ്ര സർക്കാറിെൻറ തൊഴിൽ നിയമഭേദഗതിക്കെതിരെ കെ.യു.ഡബ്ല്യു.ജെയും കെ.എൻ.ഇ.എഫും സംയുക്തമായി പ്രസ് ക്ലബിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ തകർക്കുന്ന നിയമങ്ങൾ നടപ്പാക്കുേമ്പാൾ മാറിനിൽക്കാതെ ഒരുമിച്ച് നേരിടേണ്ടതുെണ്ടന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ബിജു, കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി എസ്. പ്രവീൺ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. വിമൽകുമാർ, ജില്ല ൈവസ് പ്രസിഡൻറ് പി.ആർ. ദീപ്തി, മുൻ സെക്രട്ടറി ഡി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് ട്രഷറർ പ്രദീപ് ചന്ദ്രൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.