മത്സരം ഇടക്ക് മുടങ്ങിയത് അജു ഷാഹിദിന് തുണയായി

കൊല്ലം: . അറബിക് അക്ഷരശ്ലോക മത്സരത്തിൽ പങ്കെടുത്ത അജു ഷാഹിദ് മത്സരത്തിൽനിന്ന് പുറത്തായി വീട്ടിലേക്ക് പോകവെയാണ് തിരികെ മത്സരവേദിയിലെത്താൻ സംഘാടകരുടെ വിളിയെത്തിയത്. തുടർന്ന് തിരികെയെത്തി മത്സരത്തിൽ പങ്കെടുത്ത അജു ഷാഹിദിന് രണ്ടാംസ്ഥാനവും ലഭിച്ചു. അഞ്ചുപേർ പങ്കെടുത്ത മത്സരത്തിൽനിന്ന് ഒരു പെൺകുട്ടിയെ വിധികർത്താക്കൾ പുറത്താക്കിയതിനെ ചോദ്യംചെയ്ത് മത്സരാർഥിയായ പെൺകുട്ടിയൊടൊപ്പമുണ്ടായിരുന്നവർ രംഗത്തെത്തിയതാണ് മത്സരം പാതിവഴിയിൽ മുടങ്ങിയത്. പുറത്താക്കിയ കുട്ടിക്ക് ചാൻസ് അനുവദിച്ചില്ലെന്ന് കാട്ടിയായിരുന്നു പ്രതിഷേധം. മത്സരത്തിൽ പങ്കെടുത്ത അജു ഷാഹിദ് ഉൾപ്പടെ മൂന്നുപേർ പുറത്തായതിനെ തുടർന്ന് രണ്ടുപേർ മാത്രം മത്സരത്തിനായി ഉണ്ടായിരുന്നപ്പോഴായിരുന്നു പ്രതിഷേധംമൂലം മത്സരം മുടങ്ങിയത്. അരമണിക്കൂറിലധികം മത്സരം മുടങ്ങിയപ്പോൾ സംഘാടകർ ഇടപെട്ട് മത്സരം ആദ്യംമുതൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം വന്നപ്പോഴാണ് സംഘാടകർ അജു ഷാഹിദിനെ തിരിച്ചുവിളിച്ച് വീണ്ടും മത്സരത്തിൽ പങ്കെടുപ്പിച്ചത്. വള്ളക്കടവ് സ്വദേശിയായ അജു മണക്കാട് നാഷനൽ കോളജിലെ ബി.എ കമ്യൂണിക്കേറ്റിവ് അറബിക് വിദ്യാർഥിയാണ്. അധ്യാപകരുടെ പ്രോത്സാഹനമാണ് ഇയാൾ മത്സരത്തിൽ പങ്കെടുക്കാൻ ഇടയാക്കിയത്. അറബിക് കവിതാരചനയിലും കഥാരചനയിലും മത്സരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.