ആവേശത്തിരയിൽ നാടൻപാട്ടും സംഘഗാന മത്സരവും

കൊല്ലം: സർവകലാശാല കലോത്സവത്തിൽ കാണികളെ ആവേശത്തിലാഴ്ത്തി നാടൻപാട്ടും സംഘഗാന മത്സരവും. മുപ്പത്തിയേഴോളം ടീമുകൾ അണിനിരന്ന മത്സരത്തിൽ തിരുവനന്തപുരം എസ്.എസ്.ടി കോളജ് ഓഫ് മ്യൂസിക് ഒന്നാംസ്ഥാനം നേടിയപ്പോൾ സംഘഗാനമത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ടീം വിജയക്കൊടി പാറിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തിരുവനന്തപുരം ഗവ. വുമൺസ് കോളജ് രണ്ടാംസ്ഥാനവും, നാലാഞ്ചിറ മാർ ബസേലിയസ് മൂന്നാംസ്ഥാനവും നേടി. നാടൻപാട്ട് മത്സരത്തിൽ കായംകുളം എം.എസ്.എം കോളജ് രണ്ടാംസ്ഥാനവും, തിരുവനന്തപുരം ഗവ. വുമൺസ് കോളജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.