കൊല്ലം: ഒപ്പന ഫല പ്രഖ്യാപനത്തിന് പിന്നാലെ മൂന്നാംസ്ഥാനം എസ്.എൻ ലീഗൽ സ്‌റ്റഡീസുമായി പങ്കിട്ട തിരുവനന്തപുരം ഗവ. വനിതാ കോളജ് കുട്ടികൾ സ്‌റ്റേജിൽ കയറി ബഹളമുണ്ടാക്കി. ഫലംവന്നതിന് ശേഷം വിധികർത്താക്കളിൽ ചിലർ ഇവരോട് ഫലം പ്രഖ്യാപിച്ചത് ശരിയല്ലെന്നും മാർക്ക് നൽകിയ നിലയിൽ അല്ല ഫലം വന്നതെന്നും പറഞ്ഞെന്ന് വാദിച്ചാണ് ഫലപ്രഖ്യാപനം നടത്തിയവർക്ക് നേരെ വിദ്യാർഥികൾ തിരിഞ്ഞത്. സ്‌കോർ ഷീറ്റ് കാണിക്കമെന്ന ആവശ്യം നിരാകരിച്ചതോടെ ഇതെന്താ ബി നിലവറയാണോ തുറന്നുകാട്ടാതിരിക്കാൻ. തങ്ങൾക്ക് മൂന്നാംസ്ഥാനം നൽകാൻ എന്ത് തെറ്റുകുറ്റങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നാ യിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഒടുവിൽ സംഘാടകസമിതി അംഗങ്ങൾ എത്തിയാണ് അവരെ അനുനയിപ്പിച്ചത്. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നും അത്തരം പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്നും മാർക്ക് ഇട്ടതിന് ശേഷം അവ കൂട്ടിനൽകുന്നത് ഫലം പ്രഖ്യാപിക്കുന്നവരാണെന്ന് മാത്രമാണ് പറഞ്ഞതെന്നും വിധി കർത്താക്കൾ പറയുന്നു. അർഹതയില്ലാത്തവർക്ക് സ്ഥാനങ്ങൾ നൽകി തങ്ങളുടെ അധ്വാനത്തിന് ഫലമില്ലാതാക്കിയെന്നാണ് വിദ്യാർഥിനികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.