പോയൻറിനുള്ള കൂത്തായി ചാക്യാർകൂത്ത് മത്സരം

കൊല്ലം: മത്സരയിനങ്ങളിൽ പോയൻറ് നില ഉയർത്താനുള്ള മത്സരം മാത്രമായി ചാക്യാർകൂത്ത് വേദി. കലോത്സവത്തിലെ മൂന്നാംവേദിയായ ഫാത്തിമ മാതാ കോളജിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാനാകെയെത്തിയത് മൂന്ന് പേർ. രണ്ട് പേർ നിലവാരമുള്ള പ്രകടനം കാഴ്ചെവച്ചപ്പോൾ മൂന്നാമൻ ചാക്യാർകൂത്ത് വേഷംകെട്ടി സ്റ്റേജിൽ നിന്നു. അരമിനിറ്റിന് ശേഷം മത്സരം സമാപിച്ചെന്ന് പ്രഖ്യാപനം വന്നതോടെയാണ് ആളെ തികയ്ക്കാൻ മാത്രമായി വേദിയിൽ വേഷം കെട്ടി കേറിയതാണെന്ന് കാണികൾക്കും വിധികർത്താക്കൾക്കും മനസ്സിലായത്. മത്സരാർഥികൾ ഒന്നും രണ്ടും മാത്രമുള്ള വേദികളിൽ കോളജുകളുടെ പോയൻറ് നില കൂട്ടാനായി മാത്രം വേദിയിൽ വെറുതെ വന്ന് മത്സരിച്ചുപോകുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അനന്തകൃഷ്ണൻ എ.ആർ (യൂനിവേഴ്സിറ്റി കോളജ് തിരുവനന്തപുരം) ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ യദുകൃഷ്ണൻ (എസ്.എൻ കോളജ് കൊല്ലം) രണ്ടാംസ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.