ഒപ്പനയിൽ കുത്തക തിരിച്ചുപിടിച്ച്​ ടി.കെ.എമ്മി​െൻറ മൊഞ്ചത്തികൾ

കൊല്ലം: കലോത്സവവേദിയിൽ ഉഗ്രൻ പാട്ടും താളവുമായി ഒപ്പനയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളജ്. 2010 മുതൽ ഒപ്പനയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് ടി.കെ.എമ്മിന് തന്നെയാണ്. ഹാട്രിക്കടക്കം ഒന്നാംസ്ഥാനം നേടിയ ടി.കെ.എം 2015ന് ശേഷം രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനവും കൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നിരുന്നു. എന്നാൽ ഇത്തവണ സ്വന്തം നാട്ടിൽ നടക്കുന്ന വാശിയേറിയ മത്സരത്തിൽ ഒന്നാംസ്ഥാനം തന്നെയായിരുന്നു അവരുടെ ലക്ഷ്യം. അത് നേടുകയും ചെയ്‌തു. പ്രിൻസിപ്പൽ ഹാഷിമുദ്ദീ​െൻറയും അധ്യാപികയായ ഷാജിതയുടെയും കട്ട സപ്പോർട്ടാണ് ഇവരുടെ വിജയത്തിന് പിന്നിൽ. പെർഫോമൻസ് കഴിഞ്ഞപ്പോഴേ വേദിയിൽ ടി.കെ.എമ്മി​െൻറ പേര് മുഴങ്ങികേട്ടിരുന്നു. കോഴിക്കോട് സ്വദേശി മുനീർ മാഷാണ് സമ്മാനങ്ങൾ നേടിയെടുത്ത എല്ലാ ഒപ്പനമത്സരങ്ങളിലും ടി.കെ.എം ടീമി​െൻറ ഗുരു. ഇത്തവണ ഗ്രൂപ് ലീഡർ അവസാനവർഷ ഡിഗ്രി വിദ്യാർഥിനിയായ അലാന എൻ ആയിരുന്നു. രണ്ടുമാസത്തെ കഠിന പരിശ്രമം ലക്ഷ്യം നേടിയതിലുള്ള സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. മാർഇവാനിയോസിനാണ് രണ്ടാംസ്ഥാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.