നടനനൃത്തം കാണാൻ അമ്മയുണ്ടായിരുന്നെങ്കിൽ...

കൊല്ലം: പുലർച്ചെ വരെ നീണ്ട കേരള നടന മത്സരത്തിനൊടുവിൽ ഒന്നാംസമ്മാനം തനിക്കാണെന്നറിഞ്ഞപ്പോൾ വേദിയിൽ പ്രാർഥനയോടെ കാത്തിരുന്ന സ്റ്റീന രാജി​െൻറ കണ്ണുകൾ അറിയാതെ നിറഞ്ഞു. വിജയത്തിൽ അമിതാഹ്ലാദമില്ലാതെ ചെറുപുഞ്ചിരിമാത്രം. നടന വിസ്മയ പ്രകടനത്തിനൊടുവിൽ ത​െൻറ വിജയം കാണാൻ അമ്മയുണ്ടായിരുന്നെങ്കിലെന്ന് സ്റ്റീന ആത്മാർഥമായി ആഗ്രഹിച്ച നിമിഷമായിരുന്നു അത്. സ്റ്റീനയെ നൃത്തത്തിലേക്ക് ൈകപിടിച്ചുയർത്തിയതും മത്സരങ്ങൾക്കായി വേദികളിൽനിന്ന് വേദിയിലേക്ക് കൊണ്ടുനടന്നിരുന്നതും അമ്മയായിരുന്നു. ഒാരോ വേദിയിലും മത്സരങ്ങൾക്ക് ശേഷം കാഴ്ചക്കാരുടെ ഇടയിലിരിക്കുന്ന അമ്മയുടെ അടുത്തേക്ക് അവൾ ഒാടിയെത്തുമായിരുന്നു. സ്റ്റീനയുടെ തോളിൽതട്ടി നന്നായെടാ എന്ന് അമ്മ പറഞ്ഞാൽ അവൾക്ക് വിജയത്തേക്കാളും വലുതായിരുന്നു അത്. വൃക്കരോഗം ബാധിച്ച സ്റ്റീനയുടെ അമ്മ പത്മകുമാരി ആറുമാസം മുമ്പാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കൂലിപ്പണിക്കാരനായ രാജു ആണ് പിതാവ്. സ്വതി തിരുനാൾ സംഗീത േകാളജിലെ എം.എ അവസാനവർഷ വിദ്യാഥിയാണ് സ്റ്റീന. കേരള നടനത്തിൽ നേരത്തെയും വിജയങ്ങൾ നേടിയിട്ടുെണ്ടങ്കിലും ഒന്നാംസ്ഥാനം ഇതാദ്യമാണ്. പഠിക്കാനും മിടുക്കിയാണ് സ്റ്റീന. 2016ൽ ഒന്നാം റാേങ്കാടെയാണ് സ്റ്റീന ബിരുദം പൂർത്തിയാക്കിയത്. അമ്മാവനായിരുന്നു നൃത്തത്തിൽ ആദ്യഗുരു. കലോത്സവത്തിന് വേണ്ടി സ്വതി തിരുനാൾ സംഗീത േകാളജിലെ അധ്യാപകനായ ജോയി ആർ. നാഥാണ് കേരള നടനം അഭ്യസിപ്പിച്ചത്. സ്റ്റീനയോടൊപ്പം വർക്കല എസ്.എൻ കോളജിലെ അശ്വിനി പ്രസന്നനും കേരള നടനത്തിൽ ഒന്നാംസ്ഥാനം പങ്കിട്ടു. വർക്കല ശ്രീ നാരായണ ഗുരു കോളജിലെ നവ്യരാജിന് രണ്ടാം സ്ഥാനവും, തിരുവനന്തപുരം മാർ ഇവാനിയോസിലെ സുപർണ മൂന്നാംസ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.