ധനനഷ്​ടം നികത്താമെന്ന്​ മാര്‍ ആലഞ്ചേരി

ഭൂമി വിഷയത്തിൽ വീഴ്ചപറ്റിയെന്ന് ആവർത്തിച്ച് കർദിനാൾ കൊച്ചി: ഭൂമിയിടപാടിൽ അതിരൂപതക്കുണ്ടായ ധനനഷ്ടം നികത്താമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമി വിഷയത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്. ഇത് താൻ മുമ്പും ആവർത്തിച്ചതാണ്. കെ.സി.ബി.സിയും സ്ഥിരം സിനഡ്, വൈദിക പ്രതിനിധികൾ എന്നിവരും പെങ്കടുത്ത ചര്‍ച്ചയിലാണ് കര്‍ദിനാള്‍ ഇക്കാര്യം അറിയിച്ചത്. കെ.സി.ബി.സി അധ്യക്ഷന്‍ ഡോ. സൂസപാക്യത്തി‍​െൻറ നേതൃത്വത്തിൽ ബിഷപ്പുമാരുമായും വൈദികരുമായും ഇതിനുശേഷം ചർച്ച നടത്തി. ശനിയാഴ്ച വൈദികരുടെ അടിയന്തരയോഗം ചേരും. അന്വേഷണം പൂർത്തിയാകുന്നതുവരെ കർദിനാൾ മാറിനിൽക്കണെമന്ന നിലപാടിന് യോഗത്തിൽ മാറ്റമുണ്ടാകാനിടയിെല്ലന്നാണ് സൂചന. തിങ്കളാഴ്ച വൈദിക സമ്മേളനവും വിളിച്ചിട്ടുണ്ട്. അതേസമയം, ഭൂമിയിടപാട് കേസിലെ അന്വേഷണം സ്റ്റേ െചയ്ത ൈഹകോടതി ഡിവിഷൻ െബഞ്ച് നടപടിക്കെതിരെ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളി നൽകിയ ഹരജി സുപ്രീംകോടതി ഇൗ മാസം 28ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേട്ടശേഷമേ തീര്‍പ്പുണ്ടാക്കാന്‍ പാടുള്ളൂവെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും കര്‍ദിനാള്‍ പക്ഷക്കാരനുമായ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടനും കോടതിയിൽ േകവിയറ്റ് ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.