തിരുവനന്തപുരത്തെ കല്യാൺ സിൽക്​സി​െൻറ രണ്ടാം ​ഷോറൂം മാൾ ഒാഫ്​ ട്രാവൻകൂറിൽ

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ സിൽക്സ് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സി​െൻറ തിരുവനന്തപുരത്തെ രണ്ടാമത് ഷോറൂമിന് ഇൗ മാസം 24ന് മാൾ ഒാഫ് ട്രാവൻകൂറിൽ തുടക്കം. കല്യാൺ സിൽക്സി​െൻറ ഉദ്ഘാടനം ബ്രാൻഡ് അംബാസിഡർ പൃഥ്വിരാജ് നിർവഹിക്കും. 15000 ചതുരശ്ര അടിയിലാണ് സജ്ജീകരിക്കുന്നത്. ആയിരത്തിലധികം വരുന്ന സ്വന്തം തറികളിൽനിന്ന് തെരെഞ്ഞടുത്ത പട്ടി​െൻറ വലിയ ശേഖരം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. കാഞ്ചീപുരം, ബനാറസ്, േപാച്ചംപള്ളി എന്നിവിടങ്ങളിൽനിന്നുള്ള കല്യാണസാരികൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. റെഡിമെയ്ഡ് ചുരിദാർ, റെഡി ടു സ്റ്റിച്ച് ചുരിദാർ, ബ്ലൗസ് മെറ്റീരിയൽസ്, ഡ്രെസ് മെറ്റീരിയൽസ് എന്നിവയുടെ കളക്ഷനുകളാൽ സമൃദ്ധമാണ് പുതിയ ഷോറൂം. ഇതിനുപുറമെ കിഡ്സ് വെയർ, ന്യൂ ബോൺ വെയർ എന്നിവയിലെ ഇന്ത്യയിലെ എല്ലാ പ്രമുഖ ബ്രാൻഡുകളും ഒപ്പം കല്യാൺ സിൽക്സി​െൻറ ഇൻ ഹൗസ് ബ്രാൻഡുകളും ലഭ്യമാണ്. കല്യാൺ സിൽക്സി​െൻറ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിപണനശൃംഖലയിലെ 27ാമത് ഷോറൂമാണ് തിരുവനന്തപുരത്തെ മാൾ ഒാഫ് ട്രാവൻകൂറിൽ തുറക്കപ്പെടുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. ഏപ്രിൽ മധ്യത്തോടെ 28ാമത് ഷോറൂമിന് ചാലക്കുടിയിൽ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.