ശമ്പള വർധനവ്; സർക്കാർ ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികളെ കണ്ടി​െല്ലന്ന് നടിക്കരുത് ^ആനാട് ജയൻ

ശമ്പള വർധനവ്; സർക്കാർ ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികളെ കണ്ടിെല്ലന്ന് നടിക്കരുത് -ആനാട് ജയൻ നെടുമങ്ങാട്: മന്ത്രിമാർക്കും എം.എൽ.എമാർക്കും ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ച ഗവൺമ​െൻറ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ കണ്ടിെല്ലന്ന് നടിക്കരുതെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. ദിവസം മുഴുവൻ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് എണ്ണായിരം രൂപയിൽ താഴയും, ജില്ല പഞ്ചായത്ത് അംഗങ്ങൾക്ക് ഒൻപതിനായിരത്തിൽ താഴെയുമാണ് ഓണറേറിയംനൽകുന്നത്. ഇത് കുറവായതിനാൽ ഗ്രാമപഞ്ചായത്ത് അംഗത്തിന് പ്രതിദിനം അഞ്ഞൂറ് രൂപയെങ്കിലും വേതനമായി നിശ്ചയിക്കാൻ സർക്കാർ തയാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാർക്കും എം.എൽ.എമാർക്കും ചികിത്സാസഹായവും മറ്റു ആനുകൂല്യങ്ങളും ഉള്ളപ്പോൾ ഇതൊന്നും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് നൽകിയിട്ടിെല്ലന്ന കാര്യം സർക്കാർ മനസ്സിലാക്കണം, അവരുടെ പ്രശ്നങ്ങൾ പഠിക്കാനും അത് പരിഹരിക്കാനും തയാറാകണമെന്നും ആനാട് ജയൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.