വലിയകുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവം

ഓച്ചിറ: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി തിരുനാള്‍ മഹോത്സവം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 5.30ന് നാരായണീയ സത്സംഗ്, രാത്രി എട്ടിന് നൃത്തസന്ധ്യ, 18ന് രാത്രി എട്ടിന് നാടക ഗാനങ്ങളും നാടന്‍പാട്ടും, 19ന് രാത്രി എട്ടിന് കുത്തിയോട്ടചുവടും പാട്ടും, 20ന് അശ്വതി മഹോത്സവം. രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30ന് നാദസ്വര കച്ചേരി, 7.30ന് സര്‍പ്പംപാട്ട്, എട്ടിന് പൊങ്കാല സമര്‍പ്പണം, ദേവിയുടെ എഴുന്നള്ളത്ത്, ഒമ്പതിന് നേര്‍ച്ചപ്പറ വൈകീട്ട് 3.30- ന് കൂട്ടഎഴുന്നള്ളത്ത് വൈകീട്ട് 7.30ന് അന്‍പോലി പറകള്‍, 8.30ന് നാടകം 'ഒരു നാഴി മണ്ണ്', 12ന് എഴുന്നള്ളത്ത്. സ്കൂൾ വാർഷികം കൊല്ലൂർവിള: ഗവ. എൽ.പി.ജി സ്കൂൾ വാർഷികവും പൊതുസമ്മേളനവും ശനിയാഴ്ച രാവിലെ 10 മുതൽ നടക്കും. പൊതുസമ്മേളനത്തിൽ ഡിവിഷൻ കൗൺസിലർ എം. സലിം അധ്യക്ഷതവഹിക്കും. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനംചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം ഇരവിപുരം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബി. പങ്കജാക്ഷൻ നിർവഹിക്കും. കെ.എസ്.ടി.യു തയാറാക്കിയ ഡിജിറ്റൽ ക്ലാസ് റൂം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് മാസ്റ്റർ സ്കൂളിന് സമർപ്പിക്കും. സ്വീകരണം നൽകി കൊല്ലം: അഹമ്മദാബാദിൽ നടന്ന നാലാമത് ദേശീയ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ് നേടിയ കേരള ടീം അംഗമായ സബീർഖാന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ല ബധിര സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.