കൊല്ലത്ത്​ വീണ്ടും കഞ്ചാവ്​ വേട്ട; ഒന്നരക്കിലോയുമായി യുവാവ്​ പിടിയിൽ

കൊല്ലം: എക്സൈസ് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം നടത്തിയ റെയ്ഡിൽ ഒന്നരക്കിലോ കഞ്ചാവ് ബൈക്കിൽ കടത്തുന്നതിനിടെ യുവാവ് പിടിയിലായി. മുളവന ഇരിപ്പേൽക്കുളം ചൊപ്പള്ളിത്താഴത്തിൽ വീട്ടിൽ സുബിൻ (19) ആണ് അറസ്റ്റിലായത്. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. വിദ്യാർഥികൾക്കും മറ്റും കഞ്ചാവ് വിതരണം ചെയ്യുന്ന സുബിനെ ആവശ്യക്കാരെന്ന വ്യാജേന ഷാഡോ സംഘം ബന്ധപ്പെടുകയും കഞ്ചാവുമായി എത്തിയപ്പോൾ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സുബിനെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇടുക്കി ഗോൾഡ് എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇടുക്കിയിലെ നെടുങ്കണ്ടത്തുനിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. അസി. എക്സൈസ് കമീഷണർ പി.കെ. സനു, ഷാഡോ ടീം അംഗങ്ങളായ ബി. ദിനേഷ്, അരുൺ ആൻറണി, വിഷ്ണുരാജ്, ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.