സാംസ്കാരികരംഗത്തും ദുഷ്പ്രവണതക​െളന്ന്​ മന്ത്രി എ.കെ. ബാലൻ

*ബാലസാഹിത്യ പുരസ്കാരങ്ങള്‍ വിതരണംചെയ്തു തിരുവനന്തപുരം: സാംസ്കാരികരംഗത്തും ദുഷ്പ്രവണതകളുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ. 2017ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മനസ്സും ശേഷിയും നന്നായി തിരിച്ചറിയുന്ന എഴുത്തുകാര്‍ക്ക് മാത്രമേ ബാലസാഹിത്യത്തില്‍ ശോഭിക്കാന്‍ കഴിയുകയുള്ളൂ. സാധാരണ സാഹിത്യത്തേക്കാള്‍ ശ്രദ്ധിക്കേണ്ടതും സംരക്ഷിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണ് ബാലസാഹിത്യം. കുട്ടികള്‍ക്ക് ലാപ്‌ടോപ്പും മൊബൈലും മാത്രമല്ല നല്ല പുസ്തകങ്ങളും വാങ്ങിനൽകണം. ഇനിയും ബാലസാഹിത്യശാഖ വേണ്ടത്ര വളര്‍ന്നിട്ടില്ല. അതിന് കാരണം കഴിവുള്ള എഴുത്തുകാര്‍ ഈ രംഗത്തേക്ക് കടന്നുവരാത്തതാണെന്നും മന്ത്രി പറഞ്ഞു. സുഗതകുമാരി മുഖ്യാതിഥിയായിരുന്നു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പ്രഭാവര്‍മ, പ്രഫ. വി എന്‍. മുരളി, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ജി. രാധാകൃഷ്ണന്‍ തുടങ്ങിയവർ സംസാരിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട്, ശൂരനാട് രവി (സമഗ്രസംഭാവന), എസ്.ആര്‍ ലാല്‍ (കഥ/നോവല്‍), ദിനകരന്‍ ചെങ്ങമനാട് (കവിത), വിനീഷ് കളത്തറ (നാടകം), അംബുജം കടമ്പൂര്‍ ( ജീവചരിത്രം), ഡോ. ടി.ആര്‍. ശങ്കുണ്ണി (പുനരാഖ്യാനം), സി.കെ. ബിജു (ശാസ്ത്രം), ജി.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ (വൈജ്ഞാനികം), ബൈജുദേവ് (ചിത്രീകരണം), രഞ്ജിത്ത് പുത്തന്‍ചിറ (പുസ്തകഡിസൈന്‍) എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.