പൾസ്​ പോളിയോ തു​ള്ളിമരുന്ന്​ വിതരണത്തിന്​ വിപുലക്രമീകരണം

കൊല്ലം: ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് ജില്ലയിൽ വിപുല ക്രമീകരണമൊരുക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ അഞ്ചുവയസ്സുവരെയുള്ള 1,88424 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ആരോഗ്യകേന്ദ്രങ്ങൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അംഗൻവാടികൾ, സ്വകാര്യ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിലടക്കം 1600 ബൂത്തുകൾ പ്രവർത്തിക്കും. 42 ട്രാൻസിറ്റ് ബൂത്തുകൾ, 44 മൊബൈൽ ബൂത്തുകൾ എന്നിവയും ഇതിൽപ്പെടുന്നു. ഒാരോ ബൂത്തിലും രണ്ട് വളൻറിയർമാരുടെ സേവനമുണ്ടാകും. മാർച്ച് 11ന് വാക്സിൻ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് തുടർന്നുള്ള രണ്ടുദിവസങ്ങളിൽ ഭവന സന്ദർശനം നൽകി വാക്സിൻ നൽകും. ബൂത്തുകൾ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻറുകൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളുടെ പ്രവർത്തനം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരിക്കും. വാക്സിൻ നൽകിയ കുട്ടികളുടെ ഇടത്തേ ചെറുവിരലിൽ മഷിപുരട്ടും. 151 സൂപ്പർവൈസർമാരെയും ജില്ല തല സൂപ്പർവൈസറേയും തുള്ളിമരുന്ന് വിതരണത്തി​െൻറ മേൽനോട്ടത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ല മെഡിക്കൽ ഒാഫിസ് കേന്ദ്രീകരിച്ച് ജില്ല തല കൺട്രോൾ റൂമും പ്രവർത്തിക്കും (ഫോൺ: 8943341430, 9446447829). ജില്ലതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ എട്ടിന് കൊല്ലം വിക്ടോറിയ ആശുപത്രിയിൽ മേയർ വി. രാേജന്ദ്രബാബു നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ.വി. കൃഷ്ണവേണി, ഡോ.എം.എസ്. അന്നമ്മ, എം. റമിയബീഗം, ഗീതാമണി, എൻ.പി. പ്രശാന്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.