പാരിപ്പള്ളി: ഫീസ് കുടിശ്ശികയായതിെൻറ പേരിൽ ചെയ്യാത്ത കുറ്റമാരോപിച്ച് മലയാളി നഴ്സിങ് വിദ്യാർഥിയെ കോളജ് അധികൃതർ മർദിച്ചതായി പരാതി. കൊല്ലം പാരിപ്പള്ളി കോട്ടക്കേറം ശ്രീവിലാസത്തിൽ അനുശ്രീക്കാണ് മർദനമേറ്റത്. രക്ഷാകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് ചെയർമാെൻറയും ഭാര്യയുടെയും പേരിൽ പാരിപ്പള്ളി പൊലീസ് കേസെടുക്കുകയും ബംഗളൂരു രാജൻഗുണ്ട് പൊലീസ് സ്റ്റേഷന് കൈമാറുകയും ചെയ്തു. കഴിഞ്ഞമാസം 28നാണ് വിദ്യാർഥിനിക്ക് മർദനമേറ്റതെന്ന് പരാതിയിൽ പറയുന്നു. സീനിയർ വിദ്യാർഥിയുടെ 500 രൂപ കാണാതായ സംഭവത്തിലാണ് അനുശ്രീയെ മർദിച്ചത്. പണം നഷ്ടപ്പെട്ടതായി പറയുന്ന പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് അനുശ്രീയെ ഓഫിസിലേക്ക് വിളിപ്പിക്കുകയും ചെയർമാനും ഭാര്യയും ചേർന്ന് മർദിക്കുകയുമായിരുന്നു. മർദനമേറ്റ് ചുണ്ടുകൾ കോടുകയും കൈകാലുകൾ തളരുകയും ചെയ്ത അനുശ്രീയെ ഏറെനേരം കോളജ് ലബോറട്ടറിയിൽ പാർപ്പിച്ച ശേഷം രാത്രിയോടെയാണ് ഹോസ്റ്റലിലേക്ക് മാറ്റിയത്. ദിവസങ്ങൾ കഴിഞ്ഞ് മറ്റ, വിദ്യാർഥികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. കോളജിലെത്തിയ മകളെ കാണാൻപോലും മാനേജ്മെൻറ് അനുവദിച്ചില്ലെന്നും വളരെ പ്രയാസപ്പെട്ടാണ് കൂട്ടിക്കൊണ്ടുവന്നതെന്നും മാതാവ് ശ്രീജ നൽകിയ പരാതിയിൽ പറയുന്നു. അനുശ്രീ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഫീസ് കുടിശ്ശികയായതിെൻറ പേരിൽ അനുശ്രീയെ കോളജ് മാനേജ്മെൻറ് പലതരത്തിൽ പീഡിപ്പിച്ചുവരികയായിരുന്നു. ദിവസങ്ങളോളം ക്ലാസിൽ കയറ്റാതെ മാനസികമായി പീഡിപ്പിച്ചു. ഇതേത്തുടർന്ന് രണ്ടുതവണ മകൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.