സ്ത്രീശാക്തീകരണം കാലഘട്ടത്തിെൻറ ആവശ്യം -ഇ.എസ്. ബിജിമോൾ എം.എൽ.എ തിരുവനന്തപുരം: സ്ത്രീശാക്തീകരണം കാലഘട്ടത്തിെൻറ ആവശ്യമാണെന്നും, ശാക്തീകരണം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാകണമെന്നും ഇ.എസ്. ബിജിമോൾ എം.എൽ.എ. ജോയൻറ് കൗൺസിൽ സൗത്ത് ജില്ല വനിതാ കമ്മിറ്റി പബ്ലിക് ഓഫിസിലെ ഫ്രീഡം സ്ക്വയറിൽ 'ഭയരഹിതഭാരതം സുരക്ഷിതജീവിതം' തലക്കെട്ടിൽ സംഘടിപ്പിച്ച വനിതാ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയൻറ് കൗൺസിൽ സൗത്ത് ജില്ല വനിതാ കമ്മിറ്റി വൈസ്പ്രസിഡൻറ് പത്മകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന വനിതാ അസംബ്ലിയിൽ സംസ്ഥാന വനിതാ കമ്മിറ്റി ജോയൻറ് സെക്രട്ടറി വി. ശശികല അടിയന്തരപ്രമേയം അവതരിപ്പിച്ചു. ഡോ. പ്രീതാ പ്രഭാകറിനെ ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ ആദരിച്ചു. ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, കവയിത്രി അൽഫോൺസാ ജോയി, സിനി ആർട്ടിസ്റ്റ് ബിയാട്രിസ് ഗോമസ്, സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡൻറ് ബീനാ ഭദ്രൻ എന്നിവർ സംസാരിച്ചു. യു. സിന്ധു സ്വാഗതവും കെ.പി. ശുഭ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.